Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടത്തെതുടർന്ന്​...

അപകടത്തെതുടർന്ന്​ അടിപിടി; 13 പേർ അറസ്​റ്റിൽ

text_fields
bookmark_border
പാവറട്ടി: മുല്ലശ്ശേരിയിൽ ഡി.വൈ.എഫ്.െഎ, ആർ.എസ്.എസ് പ്രവർത്തകരുടെ ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ ബി.ജെ.പി പ്രവർത്തകരുടെ വീടാക്രമിച്ച സംഭവത്തിലാണ് മുല്ലശേരി പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരെ പാവറട്ടി പൊലീസ് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച ഉച്ചക്ക് മുല്ലശേരി ഹനുമാൻ കാവിന് സമീപമാണ് ആർ.എസ്.എസ് പ്രവർത്തകൻ മോതിരപ്പിള്ളി വീട്ടിൽ സുധീഷി​െൻറയും (27) ഡി.വൈ.എഫ്.െഎ പ്രവർത്തകൻ കുറ്റിപ്പുറത്ത് അനീഷി​െൻറയും (26) ബൈക്കുകൾ കൂട്ടിയിടിച്ചത്. തുടർന്നുണ്ടായ അടിപിടിയിൽ അനീഷിന് മർദനമേറ്റു. ഇയാളെ ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ബി.ജെ.പി പ്രവർത്തകരുടെ വീട് കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ മുല്ലശേരി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. അനുമതിയില്ലാതെ പ്രകടനവും മാർച്ചും നടത്തിയതിന് ഇരുവിഭാഗത്തിലുമുള്ള കണ്ടാലറിയാവുന്ന നൂറുപേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. അനീഷിനെ മർദിച്ച സംഭവത്തിൽ സുധീഷിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story