Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടകൾ അടപ്പിക്കാൻ...

കടകൾ അടപ്പിക്കാൻ ശ്രമം; ഒമ്പത്​ പേർ പിടിയിൽ

text_fields
bookmark_border
ചാവക്കാട്: നഗത്തിൽ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച അഞ്ച് യുവാക്കളെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. ഷമീർ (28), ഷജീര്‍ (24), രാഹുല്‍ (22), ഫാസില്‍ (24) എന്നിവരെ ചാവക്കാട് പൊലീസും വടക്കേക്കാട് സദാത്ത് എന്ന യുവാവിനെ വടക്കേക്കാട് പൊലീസുമാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 9.30ന് ചാവക്കാട് നഗരത്തിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുമ്പോൾ ആദ്യനാലു പേരേയും വടക്കേക്കാട് സ​െൻററിൽ കടയടപ്പിക്കാനെത്തിയപ്പോഴാണ് സാദാത്തിനേയും പിടിച്ചത്. കേസെടുത്ത ഇവരെ വൈകുന്നേരത്തോടെ വിട്ടയച്ചു. പെരുമ്പിലാവ്: സ​െൻററിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പേരെ പൊലീസ് പിടികൂടി. കച്ചവടക്കാരുമായുള്ള വാക്കുതർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഹർത്താൽ ആഹ്വാനം ചെയ്തത് ആരാണെന്ന് കച്ചവടക്കാർ ചോദിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇതിനിടയിൽ ബാങ്കുകൾ അടപ്പിച്ചു. വാഹനങ്ങൾ തടയാൻ ശ്രമിച്ചു. പെരുമ്പിലാവ് ആനപറമ്പിൽ റഷിദ്, വിരിപ്പാട്ടയിൽ കുഞ്ഞുമോൻ, തിപ്പിലശേരി മഠത്തി പറമ്പിൽ ഹക്കിം, കരിക്കാട് പ്രിയദർശിനി അലി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story