Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.എസ്.സി റാങ്ക്...

പി.എസ്.സി റാങ്ക് ജേതാക്കളെ ആദരിച്ചു

text_fields
bookmark_border
ചാവക്കാട്: മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തോളമായി നടത്തിവരുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ക്ലാസിൽ പങ്കെടുത്ത് എൽ.ഡി ക്ലർക്ക് റാങ്ക് പട്ടികയിൽ ഇടം നേടിയ എട്ടുപേരെ ഉപഹാരം നൽകി ആദരിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി എ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി കൺവീനർ ഫൈസൽ പേരകം ആമുഖ പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് വി. സുലൈമാൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. റാങ്ക് ജേതാക്കളായ കെ.വി. സക്കീന, കെ.എ. ഫെബിൻ, വി.യു. ഷഹീന, പി.എം. മുഹമ്മദ് ജിഹാദ്, പി.എം. നസീമ, കെ.എ. നൗഷാദ്, ആർ.എച്ച്. ഷഫീഖ് ഹുസൈൻ, വി.യു. ഷഹന, മഹല്ല് ട്രഷറർ എ. ബീരാവു, കെ. ഷംസുദ്ദീൻ, ജോ. സെക്രട്ടറി പി.വി. ഉസ്മാൻ, കെ.സി. ശിവദാസ്, മഹല്ല് കമ്മിറ്റി അംഗങ്ങളായ ഹക്കീം ഇമ്പാർക്ക്, പി.വി. റസാക്, ബർക്കത്തലി, മഖ്ബൂൽ മോനുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story