Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ തടഞ്ഞുനിർത്തി ...

യുവാവിനെ തടഞ്ഞുനിർത്തി കൈകാലുകൾ തല്ലിയൊടിച്ചു

text_fields
bookmark_border
കുന്നംകുളം: അടുപ്പുട്ടിയിൽ പട്ടാപ്പകൽ യുവാവിനു നേരെ ആക്രമണം. ബി.എം.എസ് ചുമട്ടുതൊഴിലാളിയായിരുന്ന അടുപ്പുട്ടി മുകിലശേരി ബിജു (കൊമ്പൻ ബിജു-45) വിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. അടുത്തയിടെ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു ബിജു. ബൈക്കിൽ വീട്ടിലേക്ക് വന്ന ബിജുവിനെ തടഞ്ഞുനിറുത്തി ചവിട്ടി വീഴ്ത്തിയാണ് ഇരുമ്പ് പൈപ്പുകൊണ്ട് കൈകാലുകൾ തല്ലിയൊടിച്ചത്. മലങ്കര ആശുപത്രി പരിസരത്തായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ബിജുവിനെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തയിടെ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുകയാണ് ബിജു. ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ ബിജു സി.പി.എമ്മിലേക്ക് മാറിയത് മൂലം പകയുണ്ടായിരുന്നതായി പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അടുപ്പുട്ടി സ്വദേശികളായ ബിനു, സുമേഷ്, സുജിത്, അനിൽ എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഘർഷാവസ്ഥ നിലനിൽക്കുന്ന അടുപ്പുട്ടിയിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story