Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈശാഖ മാസാചരണത്തിന്...

വൈശാഖ മാസാചരണത്തിന് തുടക്കമായി

text_fields
bookmark_border
ഗുരുവായൂർ: ക്ഷേത്രത്തിൽ . പുണ്യകർമങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന വൈശാഖം തുടങ്ങിയതോടെ ക്ഷേത്രദർശനത്തിന് തിരക്കേറി. വൈശാഖ മാസം ദാനധർമങ്ങൾക്കും ദർശനത്തിനും വിശേഷപ്പെട്ട മാസമാണെന്നാണ് വിശ്വാസം. ബലരാമ ജയന്തിയായ അക്ഷയ തൃതീയ, ശ്രീശങ്കര ജയന്തി, ബുദ്ധ പൗർണമി, നരസിംഹ ജയന്തി, ദത്താത്രേയ ജയന്തി എന്നിവ ഈ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. അക്ഷയ തൃതീയ 18നും ശ്രീശങ്കര ജയന്തി 20നും നരസിംഹ ജയന്തി 28നും ദത്താത്രേയ ജയന്തി മേയ് 10നും ആഘോഷിക്കും. വൈശാഖ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലു ഭാഗവത സപ്താഹങ്ങൾ നടക്കും. അക്ഷയതൃതീയ ദിവസം ക്ഷേത്രത്തിൽ കഴകക്കാരുടെ വകയാണ് വിളക്കാഘോഷം. രാവിെലയും ഉച്ചകഴിഞ്ഞുമുള്ള കാഴ്ച ശീവേലിക്ക് ഗുരുവായൂർ ശശി മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക വാദ്യവുമുണ്ടാകും. അക്ഷയതൃതീയ ദിനത്തിൽ ഗുരുവായൂരപ്പന് പൂജിച്ച സ്വർണം, വെള്ളി ലോക്കറ്റുകൾ വിതരണം ചെയ്യുന്നതിന് പ്രത്യേക കൗണ്ടറുകൾ ക്ഷേത്രത്തിൽ പ്രവർത്തിക്കും. വൈശാഖ മാസത്തിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും പ്രസാദ ഊട്ട് വിളമ്പുന്നതിനുള്ള സൗകര്യങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. അടുത്ത മാസം 15നാണ് വൈശാഖമാസ സമാപനം.
Show Full Article
TAGS:LOCAL NEWS 
Next Story