Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീൽചെയറില്ല; ക്ഷേത്ര...

വീൽചെയറില്ല; ക്ഷേത്ര ദർശനം അനുവദിക്കാതെ കുടുംബത്തെ മടക്കി

text_fields
bookmark_border
ഗുരുവായൂർ: വിഷു ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭിന്നശേഷിക്കാരന് ദർശനം നിഷേധിച്ചതായി പരാതി. യുവാവും കുടുംബവും ക്ഷേത്ര ദർശനം നടത്താതെ മടങ്ങി. കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി വൈശാഖിനെയാണ് (30) ക്ഷേത്രം അധികൃതർ ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചത്. അച്ഛൻ ജിനരാജിനും അമ്മ സുമയ്ക്കും ഒപ്പമാണ് വൈശാഖ് വിഷു ദിനത്തിൽ വൈകീട്ട് ക്ഷേത്രത്തിലെത്തിയത്. സ്വന്തം വീൽ ചെയറിൽ പടിഞ്ഞാറെ ഗോപുരത്തിന് സമീപമെത്തിയ ഇവരെ ക്ഷേത്രം സുരക്ഷ ഉദ്യോഗസ്ഥൻ തടഞ്ഞു. പുറമേ നിന്നുള്ള വീൽ ചെയറുകൾ ക്ഷേത്രത്തിലുള്ളിൽ പ്രവേശിപ്പിക്കാറില്ലായെന്നായിരുന്നു ന്യായീകരണം. തുടർന്ന് ക്ഷേത്രം മാനേജരെ സമീപിച്ചപ്പോൾ ഇദ്ദേഹവും അനുമതി നൽകിയില്ല. ക്ഷേത്രത്തിലെ വീൽ ചെയർ വൈശാഖിന് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് ഇവർ ദർശനം നടത്താനാകാതെ മടങ്ങേണ്ടിവന്നു. കഴിഞ്ഞ ജനുവരി 29ന് വൈശാഖ് ക്ഷേത്രത്തിലെത്തിയപ്പോൾ സ്വന്തം വീൽചെയർ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നത്രെ. ഭിന്നശേഷിയുള്ള യുവാവിന് ക്ഷേത്ര ദർശനം നിഷേധിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് ഹിന്ദു പാർലമ​െൻറ് ആത്മീയ സഭ സെക്രട്ടറി എ. ഹരിനാരായണൻ ആവശ്യപ്പെട്ടു. ദർശനത്തിനെത്തുന്ന ഭിന്നശേഷിക്കാരോടും രോഗികളോടും അശരണരോടും അനുകമ്പാപൂർവം പെരുമാറാൻ ക്ഷേത്ര ജീവനക്കാർക്ക് നിർദേശം നൽകണം. ആവശ്യമായ വീൽചെയർ പോലുള്ള സൗകര്യങ്ങൾ ഒരുക്കിവെക്കണം. ക്ഷേത്ര സംസ്‌കാരത്തിന് ചേർന്ന രീതിയിൽ പെരുമാറുന്നവരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, മനുഷ്യാവകാശ കമീഷൻ, ദേവസ്വം ചെയർമാൻ എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story