Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

തൃ​ശൂരിലെത്തുന്നവർക്ക്​ കഞ്ഞിയും പുഴുക്കും സൗജന്യം

text_fields
bookmark_border
തൃശൂർ: തൃശൂർ നഗരത്തിലെത്തിയാൽ ൈകയിൽ പണമില്ലെങ്കിൽ ഉച്ചക്ക് ശാപ്പാട് ഉറപ്പ്. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ അന്നദാന മണ്ഡപത്തിൽ ചെന്നാൽ ക്ഷേത്രത്തിലെ അന്നദാനം ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചക്ക് കഞ്ഞിയും പുഴുക്കും കിട്ടും. കൊച്ചിൻ ദേവസ്വം ബോർഡ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 2018-'19 ബജറ്റിൽ പ്രഖ്യാപിച്ച 'പ്രസാദം' പദ്ധതിപ്രകാരമാണ് ആവശ്യക്കാർക്ക് ഉച്ചഭക്ഷണം നൽകുന്നത്. 17ന് രാവിലെ ഒമ്പതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രതിദിനം 35 കിലോ അരിയുടെ കഞ്ഞിയാണ് ആദ്യഘട്ടത്തിൽ ആലോചിച്ചിരിക്കുന്നത്. നാടൻ ജൈവ മട്ട അരിയും ജൈവ പച്ചക്കറിയുമാണ് ഉപയോഗിക്കുക. ആദ്യ ദിനത്തിലെ സാഹചര്യം മനസ്സിലാക്കി ഭേദഗതി വരുത്തും. പദ്ധതിയെ കുറിച്ച് ആലോചിക്കാനായി ചേർന്ന യോഗത്തിൽ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ. സുദർശൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ എ.സി. മൊയ്തീനും സി. രവീന്ദ്രനാഥും വി.എസ്. സുനിൽകുമാറും പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story