Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേതനമില്ലാതെ പാചക...

വേതനമില്ലാതെ പാചക തൊഴിലാളികൾ; വിഷുനാളിലും പട്ടിണി

text_fields
bookmark_border
തൃശൂർ: 'എനിക്കൊരു മുന്നൂറ് രൂപ തര്വോ...നാളെ വിഷുവല്ലേ, കുട്ടികൾക്ക് ഉച്ചക്ക് ചോറ് കൊടുക്കണ്ടേ...?' -മരോട്ടിച്ചാൽ സ്വദേശിനി ബീന ഇത് പറയുമ്പോൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. സ്കൂൾ പാചക തൊഴിലാളിയാണ് ബീന. ഭർത്താവ് അസുഖ ബാധിതൻ. രണ്ട് കുട്ടികളുണ്ട്. പുത്തൂരിന് സമീപം മരോട്ടിച്ചാലിൽ വീടെന്ന് പറയാനാവാത്ത ഒരു മറയുടെ മുറ്റത്തുനിന്നാണ് അവർ നിലവിളിക്കുന്നത്. കൂടെയുണ്ടായിരുന്ന പൊതുപ്രവർത്തകൻ സുജോബി സുഹൃത്തിനെ വിളിച്ചു വരുത്തി ആവശ്യമായ പണം നൽകി സമാധാനിപ്പിച്ചു. ബീന മാത്രമല്ല, ആയിരക്കണക്കിന് സ്കൂൾ പാചക തൊഴിലാളികൾക്ക് ഈ വിഷു പട്ടിണിയുടേതാണ്. സർക്കാർ ജീവനക്കാരായി ഇനിയും അംഗീകരിച്ചിട്ടില്ലാത്ത തൊഴിലാളികൾ ഇന്നും 400 രൂപ ദിവസ വേതനക്കാരാണ്. അതും ജോലിയെടുത്താൽ മാത്രം കൂലി ലഭിക്കുന്നവർ. എല്ലാ മാസവും അടുത്ത മാസത്തിലെ അഞ്ചാം തീയതിക്കുള്ളിൽ പാചക തൊഴിലാളികളുടെ വേതനം നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും കഴിഞ്ഞ ഓണത്തിന് ഉത്രാടത്തലേന്ന് വരെയും വേതനം ലഭിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് രാത്രിയിൽ വിവരമറിഞ്ഞ മന്ത്രി രവീന്ദ്രനാഥ് വകുപ്പ് മേധാവികളെ ഫോണിൽ വിളിച്ച് അടിയന്തരമായ പണമെത്തിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു. മാർച്ചിലെ വേതനമാണ് ഏപ്രിൽ പകുതിയായിട്ടും ഈ പാവങ്ങൾക്ക് ലഭിക്കാത്തത്. മാർച്ച് മാസത്തിൽ ആകെ തൊഴിൽ കിട്ടിയത് 12 ദിവസം മാത്രമാണ്. നിർധനരും നിസ്സഹായരും വിധവകളും പിന്നാക്ക വിഭാഗത്തിൽപെട്ടവരുമാണ് തൊഴിലാളികളിൽ അധികവും. തൃശൂരിൽ മാത്രമാണ് തുക ലഭിക്കാത്തതേത്ര. ഓണക്കാലത്ത് വേതനം വിതരണം ചെയ്യാതിരുന്നപ്പോൾ അന്വേഷിക്കുമെന്ന് പറഞ്ഞവർ അനങ്ങിയില്ല. അതാണ് വിഷുവിനും മുടങ്ങാൻ വഴിവെച്ചതെന്ന് സ്കൂൾ പാചക തൊഴിലാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബീന ബാലൻ പറഞ്ഞു. വിശേഷദിവസങ്ങളിൽ മനപ്പൂർവ്വം ശമ്പളം നൽകാതെ ബുദ്ധിമുട്ടിക്കുന്ന തൃശൂർ എ.ഇ.ഒ ഓഫിസിലെ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനും വനിതകമീഷനും പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story