Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണഘടനാ വ്യവസ്ഥകളിൽ...

ഭരണഘടനാ വ്യവസ്ഥകളിൽ സുപ്രീം കോടതി വെള്ളം ചേർക്കുന്നു ^സുധീരൻ

text_fields
bookmark_border
ഭരണഘടനാ വ്യവസ്ഥകളിൽ സുപ്രീം കോടതി വെള്ളം ചേർക്കുന്നു -സുധീരൻ തൃശൂർ: ഭരണഘടന വിഭാവനം ചെയ്ത അവസരസമത്വം ഉൾെപ്പടെയുള്ള വ്യവസ്ഥകളിൽ സുപ്രീം കോടതി വെള്ളം ചേർക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത കാര്യങ്ങളാണ് കോടതികളിൽ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർലമ​െൻറ് പാസാക്കിയ പട്ടികജാതി- പട്ടികവർഗ നിയമത്തിൽ സുപ്രീം കോടതി വെള്ളം ചേർത്തു. പൊതുവെ അസ്വസ്ഥമായ ഇൗ മേഖലയിൽ വിധി കൂടുതൽ സംഘർഷത്തിനിടയാക്കി. സുപ്രീം കോടതിയുടെ പല വിധികളും ജനവിരുദ്ധമാണ്. വരേണ്യവർഗ ചിന്താഗതി ജുഡീഷ്യറിയുടെ നടപടിയിൽ ഉണ്ടാകാൻ പാടില്ല. പട്ടികജാതി വിഭാഗക്കാരെ അസ്വസ്ഥരാക്കിയ വിധി തിരുത്തിയേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു. പാതയോരത്തെ മദ്യശാലകൾക്കുള്ള നിരോധനം പുനഃസ്ഥാപിച്ച സുപ്രീംകോടതി സ്വന്തം വിധിയാണ് അട്ടിമറിച്ചത്. ദുരൂഹമായ സാഹചര്യത്തിൽ വിധി മാറ്റിപ്പറഞ്ഞത് വിശദീകരിക്കാൻ ഇതുവരെ കോടതിക്കായിട്ടില്ല. ഹാരിസൺ എസ്റ്റേറ്റ് കേസി​െൻറ വിധിയിൽ ക്ഷേമരാഷ്്ട്രത്തി​െൻറ നിലനിൽപ്പിന് കോർപറേറ്റുകൾ ആവശ്യമാണെന്ന ഭരണഘടന വിരുദ്ധമായ പരാമർശമാണ് കോടതി നടത്തിയത്. ഭരണഘടന സ്ഥാപനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് അടിത്തറ. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന നിലയിൽ എക്സിക്യൂട്ടീവും ജുഡീഷ്യറിയും മാറി. ഒരു ഭരണഘടനയുടെ ഗുണവും ദോഷവും അത് പ്രാവർത്തികമാക്കുന്നവരെ ആശ്രയിച്ചിരിക്കുമെന്ന് ഭരണഘടനാ ശിൽപിയായ ഡോ. അംബേദ്കർ പറഞ്ഞ വാക്കുകൾ തെളിയിക്കപ്പെട്ടുകഴിഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി വ്യാപകമായി. ഭരണകൂട ഭീകരതയും വർഗീയതയും പാരമ്യത്തിലെത്തി. ദലിത് സമൂഹവും ന്യൂനപക്ഷവും വ്യാപകമായി വേട്ടയാടപ്പെടുന്നു. ജീവന് വിലയില്ലാതായി. ഇരകളെയല്ല, വേട്ടക്കാരെയാണ് ഭരണകൂടം സംരക്ഷിക്കുന്നത്- അദ്ദേഹം പറഞ്ഞു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എൻ.കെ. സുധീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി, പി.എ. മാധവൻ, കെ.ബി. ശശികുമാർ, സി.സി. ശ്രീകുമാർ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story