Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ്​ നേതാവി​െൻറ...

കോൺഗ്രസ്​ നേതാവി​െൻറ വീട്​ ആക്രമിച്ചു; കാറി​െൻറ ചില്ല്​ തകർത്തു

text_fields
bookmark_border
ഗുരുവായൂർ: കോൺഗ്രസ് നേതാവി​െൻറ വീടിന് നേരെ ആക്രമണം. കണ്ടാണശേരി ബ്രദേഴ്സ് റോഡിൽ പുലിക്കോട്ടിൽ ലാസറി​െൻറ വീടിന് നേരെയാണ് ശനിയാഴ്ച പുലർച്ചെ ആക്രമണം നടന്നത്. ജനൽ ചില്ലുകളും മുന്നിൽ നിർത്തിയിട്ടിരുന്ന കാറി​െൻറ ചില്ലും അടിച്ച് തകർത്ത നിലയിലാണ്. ലാസറി​െൻറ ഭാര്യ റീജ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിഷു ആഘോഷ ഭാഗമായി പടക്കം പൊട്ടുന്നതാണെന്നാണ് ആദ്യം കരുതിയത്. ചില്ലും കല്ലി​െൻറ കഷണങ്ങളും വീണതിനെ തുടർന്നാണ് ആക്രമണമാണെന്ന് മനസ്സിലായത്. ഉടൻ ഗുരുവായൂർ പൊലീസിലറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ. ബാലകൃഷ്ണ​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കഞ്ചാവ്, -ലഹരി മാഫിയ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കോ, ഷാജു തരകൻ എന്നിവർ സംസാരിച്ചു. വാര്‍ഷികം ഗുരുവായൂര്‍: ആക്ട്‌സ് ശാഖയുടെ 11 ാം വാര്‍ഷികം നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ഐ. സൈമണ്‍ അധ്യക്ഷത വഹിച്ചു. ഫാ.ഡേവിസ് ചിറമ്മല്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, ഇ.കെ. ജോണി, എം.കെ. വര്‍ഗീസ്, കെ. മോഹന്‍ദാസ്, ടി.എ. വാമനന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story