Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചക്കംകണ്ടം മാലിന്യ...

ചക്കംകണ്ടം മാലിന്യ പ്രശ്​നം പരിഹരിക്കാൻ ശ്രമമില്ല ^സി.എച്ച്. റഷീദ്

text_fields
bookmark_border
ചക്കംകണ്ടം മാലിന്യ പ്രശ്നം പരിഹരിക്കാൻ ശ്രമമില്ല -സി.എച്ച്. റഷീദ് ചാവക്കാട്: ഗുരുവായൂർ നഗരത്തിൽ നിന്നുള്ള മാലിന്യം കാരണം വർഷങ്ങളായി ചക്കംകണ്ടം പ്രദേശത്തുകാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്. ഇൗ പ്രശ്നം പരിഹരിക്കാൻ ആത്മാർഥമായ ഒരു ശ്രമവും അധികാരികൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരത്തിൽ നിന്നുള്ള മാലിന്യം വിവിധ തോടുകളിലൂടെ ചക്കംകണ്ടം മേഖലയിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ 'നന്മ' പാലയൂരി​െൻറ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി തെക്കൻ പാലയൂരിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മ പാലയൂർ കൺവീനർ നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലർ ലതാ പ്രേമൻ, ചാവക്കാട് നഗരസഭ കൗൺസിലർ പി.വി. പീറ്റർ, ലത്തീഫ് പാലയൂർ, ഫമീസ് അബൂബക്കർ, കെ.വി. സത്താർ, അനീഷ് പാലയൂർ, ഇ.എം. സാജൻ, തോമസ് ചിറമ്മൽ, സി.എം. സഗീർ, കെ.വി. കാർത്തികേയൻ, ജലാൽ മാളിയേക്കൽ, ഉമർ സലിം, ഖാദർ മോൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story