Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേത്ര കുന്നംകുളം...

നേത്ര കുന്നംകുളം ഫുട്ബാൾ ജേതാക്കൾ

text_fields
bookmark_border
ചാവക്കാട്: കേഴിക്കുളങ്ങരയിൽ നടന്ന വിചാര- എ.കെ.ജി ആൻഡ് ഭഗത് സിങ് സ്മാരക ഫുട്ബാൾ മേളയിൽ നേത്ര കുന്നംകുളത്തിന് വിജയം. സോക്കർ അക്കാദമി തൊയക്കാവിനെയാണ് പരാജയപ്പെടുത്തിയത്. 18 വയസ്സിന് താഴെയുള്ളവർക്കായുള്ള മത്സരത്തിൽ ജാസ് ചാവക്കാട് എഫ്.സി ഗുരുവായൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 40 വയസ്സിന് മുകളിലുള്ളവർക്കായുള്ള മത്സരത്തിൽ ഫ്രൻസ് പാവറട്ടിയെ ചാവക്കാട് മർച്ചൻറ്സ് അസോസിയേഷൻ പരാജയപ്പെടുത്തി. അഭിഭാഷകരും ചാവക്കാട് പൊലീസും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ അഭിഭാഷകർ വിജയിച്ചു. 10 വയസ്സിന് താഴെയുള്ളവരുടെ സൗഹൃദ മത്സരവും അരങ്ങേറി. സന്തോഷ് ട്രോഫി താരം പി.സി. അനുരാഗ് ട്രോഫികൾ വിതരണം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ചാവക്കാട് എസ്.ഐ ലാൽ കുമാർ, മർച്ചൻറ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ്, ഡോ. സൗജാദ് മുഹമ്മദ്, കെ.ടി. ഭരതൻ, പി. നൂറുദ്ദീൻ, എം.എസ്. ശ്രീജിത്ത്, പി.എ. കുമാരൻ, കെ.എസ്. അനൂപ് എന്നിവര്‍ സംസാരിച്ചു. വിചാര പ്രസിഡൻറ് കെ.ആർ. രജിത് കുമാർ സ്വാഗതവും സെക്രട്ടറി ടി.പി. അക്ബർഖാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story