Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട് 13 കോടിയുടെ...

ചാവക്കാട് 13 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

text_fields
bookmark_border
ചാവക്കാട്: നഗരസഭയിൽ 13 കോടിയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നൽകി. വെള്ളിയാഴ്ച നഗരസഭ ചെയർമാൻ എൻ.കെ. അക്ബറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്ന 120 പദ്ധതികള്‍ക്കാണ് അംഗീകാരം നൽകിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ വാര്‍ഡുകളില്‍ 16 ലക്ഷം രൂപ ചെലവിട്ട് കുടിെവള്ളം വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. മേയ് 31 വരെ കുടിവെള്ളം വിതരണം ചെയ്യും. വിതരണത്തിന് പണം ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നേരത്തെ ലഭിച്ചിരുന്നു. ചാവക്കാട് ബീച്ചില്‍ നിര്‍മിച്ച മത്സ്യമാര്‍ക്കറ്റിലെ മുറികള്‍ ലേലം ചെയ്യുന്നതിനായി ചട്ടങ്ങൾ തയാറാക്കാനും യോഗം തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story