Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഞ്ചേരി റഷീദ് സീനത്ത്...

മഞ്ചേരി റഷീദ് സീനത്ത് മാളിൽ മുഗൾ വിവാഹവസ്ത്ര ശ്രേണി

text_fields
bookmark_border
മഞ്ചേരി: കേരളത്തിൽ ആദ്യമായി മുഗൾ ശൈലിയിലയുള്ള വിവാഹവസ്ത്രങ്ങളുടെ ശേഖരം മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാളിൽ അഡ്വ. എം.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയിലെ പ്രമുഖ ഡിസൈനർമാരുമായി ചേർന്ന് അവതരിപ്പിക്കുന്ന ആധുനിക വിവാഹ വസ്ത്രസങ്കൽപങ്ങളുടെ ഫ്യൂഷൻ ശൈലിയാണ് അവതരിപ്പിക്കുന്നതെന്ന് ചെയർമാനും എം.ഡിയുമായ സീനത്ത് റഷീദ് പറഞ്ഞു. വിപണിയിലെ മൂല്യം കൂടിയ വിവാഹ വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ഇവിടെ കിട്ടും. ഇൻഡോ മുഗൾ ലഹങ്ക, ഇൻഡോ മുഗൾ സൽവാർ, ചോളി ലഹങ്ക, ബനാറസി ബ്രോക്കേഡ് ലഹങ്ക, മിറർ ക്രിസ്റ്റൽ ലഹങ്ക, ഷെർവാണി, നവാബി ഷെർവാണി ജോഗ്പുരി, ബ്ലേസർ സ്യൂട്ട്, ടെക്സിടോസ്യൂട്ട്, ഇൻഡോ വെസ്റ്റേൺ സ്യൂട്ട് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം സ്ക്വയർ ഫീറ്റിൽ കേരളത്തിലെ ആദ്യത്തെ വെഡ്ഡിങ് മാളാണിത്. സാരി വേൾഡ്, മെൻസ് സ്റ്റുഡിയോ, സൽവാർ ആർകേഡ്, ഫാബ് ഗലേറിയ, കിഡ്സ് ലോഞ്ച്, വൈറ്റ് സൂക്, ബ്രൈഡൽ ഫാൻസി, റസ്റ്റാറൻറ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് മാൾ പ്രവർത്തിക്കുന്നത്. ചടങ്ങിൽ മഞ്ചേരി മുനിസിപ്പാലിറ്റി ചെയർ പേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, അഡ്വ. ഫിറോസ് ബാബു, അഡ്വ. യു.എ. ലത്തീഫ്, നിവിൻ ഇബ്രാഹിം, വല്ലാഞ്ചിറ മുഹമ്മദ് അലി, സജിത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഇ.വി. അബ്ദുറഹിമാൻ, അഡ്വ. ശിഹാബ് മേച്ചേരി, മുഹമ്മദ് ജവാദ്, സി.ഒ.ഒ ജസ്റ്റിൻ രാജ്, എസ്.ജി.എം മഹ്റൂഫ് കെ.ടി, ജി.എം നാസർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story