Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദലിതരുടെ അവകാശങ്ങള്‍...

'ദലിതരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്'

text_fields
bookmark_border
' ഇരിങ്ങാലക്കുട: പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗങ്ങളെ സംരക്ഷിക്കുന്ന പല നിയമങ്ങളും ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ തിരുത്തണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യെപ്പട്ടു. വർധിച്ചു വരുന്ന പീഡനങ്ങൾക്കെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അലംഭാവം അവസാനിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ് ബിബിന്‍ തുടിയത്ത് ഉദ്ഘാടനം ചെയ്തു. ദലിത് കോണ്‍ഗ്രസ് ജില്ല ജന. സെക്രട്ടറി സുനില്‍ മുകള്‍ക്കുടം അധ്യക്ഷത വഹിച്ചു. പി.എസ്. മണികണ്ഠന്‍, സി.സി. മോഹനന്‍, സജില വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story