Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിൽ വിഷുക്കണി

ഗുരുവായൂരിൽ വിഷുക്കണി

text_fields
bookmark_border
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഞായറാഴ്ച പുലർച്ചെ 2.50 മുതൽ 3.50 വരെ. ശനിയാഴ്ച രാത്രി തൃപ്പുകക്ക് ശേഷം കീഴ്ശാന്തി കണി ഒരുക്കും. ശ്രീകോവിലി​െൻറ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക. ഓട്ടുരുളിയിൽ ഉണക്കല്ലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് ഒരുക്കുക. പുലർച്ചെ 2.50ന് മുമ്പ് ശ്രീകോവിലിൽ പ്രവേശിക്കുന്ന മേൽശാന്തി ഭവൻ നമ്പൂതിരി കണിയൊരുക്കിയത് ആദ്യം ഗുരുവായൂരപ്പനെ കാണിക്കും. തുടർന്ന് അലങ്കാരത്തോടുകൂടിയ സ്വർണ തിടമ്പ് പൊൻപീഠത്തിൽ എഴുന്നള്ളിച്ച് വെക്കും. മുന്നിൽ കണിക്കോപ്പുകളും ഒരുക്കിവെക്കും. ശ്രീലക വാതിൽ തുറക്കുന്നതോടെ കണി ദർശനത്തിനായി ഭക്തജനപ്രവാഹം തുടങ്ങും. വിഷുനാളിൽ ക്ഷേത്രത്തിൽ സമ്പൂർണ നെയ് വിളക്കാണ്. പതിനായിരം ദീപങ്ങൾ നറുനെയ്യിൽ പൊൻപ്രഭ വിതറും. രാവിലെയും ഉച്ചതിരിഞ്ഞും പഞ്ചാരി മേളത്തി​െൻറ അകമ്പടിയിൽ കാഴ്ചശീവേലി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മേളം നയിക്കും. സന്ധ്യക്ക് നെയ്ത്തിരി ശോഭയിൽ ദീപക്കാഴ്ച, നാഗസ്വരം, കേളി എന്നിവയുണ്ടാവും. മട്ടന്നൂർ ശങ്കരൻകുട്ടി, മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുടെ തൃത്തായമ്പക. രാത്രി വിളക്കിന് നാലാമത്തെ പ്രദക്ഷിണത്തിൽ ഇടയ്ക്ക -നാഗസ്വര അകമ്പടിയിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ പതിനായിരത്തോളം നെയ്ത്തിരികൾ ജ്വലിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story