Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയിരം രൂപക്ക് ദർശനം...

ആയിരം രൂപക്ക് ദർശനം പുതിയ പദ്ധതിയല്ലെന്ന് ദേവസ്വം ചെയർമാൻ

text_fields
bookmark_border
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 1000 രൂപക്ക് നെയ്വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്ക് വരി ഒഴിവാക്കി ദർശനം അനുവദിക്കാനുള്ള തീരുമാനം പുതിയതല്ലെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 4,500 രൂപക്ക് നെയ്വിളക്ക് വഴിപാട് ചെയ്യുേമ്പാൾ അഞ്ച് പേർക്ക് പ്രത്യേകം ദർശന സൗകര്യം നൽകിയിരുന്ന പദ്ധതി ലളിതവത്കരിച്ചാണ് ഇത് ഏർപ്പെടുത്തിയത്. നേരത്തെ ഒറ്റക്ക് എത്തുന്നവർ പ്രത്യേക ദർശനത്തിനായി 4,500രൂപ മുടക്കേണ്ടി വന്നിരുന്നു. അവരുടെ അപേക്ഷ പരിഗണിച്ചാണ് 1,000 രൂപയുടെ നേർച്ച ആവിഷ്കരിച്ചത്. പുതിയ തീരുമാനത്തിനു വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ജീവനക്കാരെ പണം കൊടുത്ത് സ്വാധീനിച്ച് ഭക്തർ അകത്ത് കടക്കുന്നുവെന്ന ആക്ഷേപത്തിന് ഇതിലൂടെ പരിഹാരമായതായി ചെയർമാൻ പറഞ്ഞു. ഇതര മതസ്ഥർക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച് ഭരണ സമിതി സർക്കാറിനെ സമ്മർദത്തിലാക്കില്ല. സർക്കാറിന് ഇക്കാര്യം തീരുമാനിക്കാം. ജാതി ഭേദമന്യേ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനമെന്ന് ക്ഷേത്ര പ്രവേശന വിളംബരത്തിൽ പറയുന്നതാണ് പാലിക്കുന്നത്. തനിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ഗായകൻ യേശുദാസ് അപേക്ഷ നൽകിയിട്ടില്ല. അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറിയതായി കണ്ടെത്തിയാൽ അവരിൽനിന്ന് തുക ഇൗടാക്കി പരിഹാരക്രിയ നടത്തുകയാണ് പതിവ്. ഇത് കണക്കിലെടുത്താവും അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് തന്ത്രി അഭിപ്രായം പറഞ്ഞത്. നയപരമായി പ്രവേശന കാര്യം തന്ത്രിയല്ല തീരുമാനിക്കേണ്ടതെന്നും ചെയർമാൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story