Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനാധിപത്യം...

ജനാധിപത്യം തിരിച്ചറിയാൻ പറ്റാത്ത കാലം: സുനിൽ പി. ഇളയിടം

text_fields
bookmark_border
ചാലക്കുടി: ജനാധിപത്യമെന്നത് തിരിച്ചറിയാൻ പറ്റാത്ത ഒരു കാലമാണിതെന്ന് എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ സുനിൽ പി. ഇളയിടം. കൊരട്ടിയിലെ സമത സാംസ്കാരിക വേദിയുടെ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം എപ്പോഴും ജനാധിപത്യമാകണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താനല്ലാത്ത ഒന്നിന് ഒരാൾ എത്രമാത്രം പരിഗണന നൽകുന്നുവെന്നതാണ് ജനാധിപത്യത്തി​െൻറ അടിസ്ഥാനം. സാഹോദര്യമാണ് ഇതി​െൻറ കാതൽ. രാഷ്ട്രീയ ജനാധിപത്യം, സാമൂഹിക ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം എന്നിങ്ങനെ ജനാധിപത്യത്തെ മൂന്നായി അംബേദ്കർ തരം തിരിച്ചു. രാഷ്ട്രീയ ഭൂരിപക്ഷമെന്നത് വർഗീയ ഭൂരിപക്ഷമായി മാറാം എന്ന് അദ്ദേഹം പറഞ്ഞതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സുനിൽ ഇളയിടം ചൂണ്ടിക്കാട്ടി. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എം.എൽ.എ സ്നേഹജ്വാല തെളിയിച്ചു. നഗരസഭ അധ്യക്ഷ ജയന്തി പ്രവീൺ കുമാർ, പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷിജു, വിൽസൻ പാണാട്ടുപറമ്പിൽ, മനോജ്, എഴുത്തുകാരായ വർഗീസ് ആൻറണി, വാസുദേവൻ പനമ്പിള്ളി, ജോൺസൺ എസ്തപ്പാൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story