Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ അറസ്്റ്റിൽ

text_fields
bookmark_border
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക് വഴി പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കറുകുറ്റി സ്വദേശികളായ രണ്ടുപേരെ പോക്സോ ചുമത്തി കൊടകര പൊലീസ് അറസ്്റ്റ് ചെയ്തു. കറുകുറ്റി മരങ്ങാടം മൂത്തോലി വീട്ടിൽ തേജസ് (23), അമ്പാട് വീട്ടിൽ അമൽ (21) എന്നിവരാണ് അറസ്്റ്റിലായത്. അമൽ ടോമി മുമ്പും കാലടിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ്. കാലടി പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളുമാണ്. വിദ്യാർഥികളായ പെൺകുട്ടികളെ, ഫേസ്ബുക്, വാട്സ് ആപ് വഴി ഇവർ ചതിയിൽപെടുത്തിയതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊടകര സി.ഐ കെ.സുമേഷ്, എസ്.ഐ കെ.കെ. ബാബു, പൊലീസ് ഉദ്യോഗസ്ഥരായ സുനിൽ കുമാർ, സിൽജോ, മൂസ, ഷിജോ തോമസ്, ജിബി കെ.ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story