Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാരേക്കാട്^നെടുംകുന്ന് ...

മാരേക്കാട്^നെടുംകുന്ന് റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു

text_fields
bookmark_border
മാരേക്കാട്-നെടുംകുന്ന് റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു മാള: മാരേക്കാട്-നെടുംകുന്ന് റോഡ് നിർമാണം നിലച്ചു. തകർന്ന് കുണ്ടും കുഴിയുമായി കിടന്ന റോഡ് പുനർനിർമാണം ഉടൻ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 2015ലാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. സർക്കാർ മാറിയതോടെ റോഡ് നിർമാണം നീളുകയായിരുന്നു. ഫണ്ട് അനുവദിച്ചിട്ടും നിർമാണം നടത്താത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. പൊതുമരാമത്ത് മന്ത്രി, എം.എൽ.എ എന്നിവർക്ക് നിർമാണം ആവശ്യപ്പെട്ട് നിവേദനം നൽകി. ഇതേത്തുടർന്നാണ് റോഡ് നിർമാണം ആരംഭിച്ചത്. റോഡിൽ മെറ്റലിങ് നടത്തി മണ്ണിട്ടിട്ടുണ്ട്. ടാറിടാത്തതിനാൽ രൂക്ഷമായ പൊടിശല്യമാണ്. മഴക്കാലത്തിന് മുമ്പ് ടാറിങ് നടത്താതിരുന്നാൽ മഴവെള്ളത്തോടൊപ്പം റോഡിൽ നിന്ന് മണ്ണ് കുത്തിയൊഴുകി പോകും. റോഡ് വീണ്ടും ശോച്യാവസ്ഥയിലാകും. ഇതോടെ യാത്ര വീണ്ടും ദുഷ്കരമാകും. പഞ്ചായത്തിലെ 19, 20 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഉടൻ ടാറിങ് നടത്തി പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വീല്‍ കെയര്‍ പദ്ധതി സംസ്ഥാന തല ഉദ്ഘാടനവും അനുമോദനവും ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എൻജിനീയറിങ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ വിദ്യാർഥികള്‍ രൂപകൽപന ചെയ്ത് നല്‍കുന്ന സൗജന്യ വീല്‍ ചെയര്‍ പദ്ധതിയായ 'വീല്‍ കെയര്‍' ​െൻറ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കുമെന്ന് പ്രിന്‍സിപ്പൽ ഡോ. സജീവ് ജോണ്‍ അറിയിച്ചു. രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനത്തിൽ പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല-, താലൂക്ക് ആശുപത്രികളിലേയും പാലിയേറ്റിവ് കെയര്‍ യൂനിറ്റുകളിലേയും രോഗികള്‍ക്കാണ് വീല്‍ചെയറുകള്‍ നിര്‍മിച്ച് നല്‍കുക. 37 വീല്‍ ചെയറുകൾ പ്രഥമ ഘട്ടത്തില്‍ നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story