Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ഡി.പി സിൽവർ ജൂബിലി...

പി.ഡി.പി സിൽവർ ജൂബിലി സമ്മേളനം ഇന്നും നാളെയും

text_fields
bookmark_border
തൃശൂർ: പീപ്പിൾഡ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) യുടെ സിൽവർ ജൂബിലി ആഘോഷം വെള്ളി, ശനി ദിവസങ്ങളിൽ തൃശൂരിൽ നടക്കും. ഫാഷിസ്റ്റ് ഭീകരതക്കെതിരെ പ്രവർത്തിക്കുന്ന മുഴുവൻ മതേതര സംഘടനകളുമായി യോജിച്ച് ശക്തമായ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് പാർട്ടി ഉപാധ്യക്ഷൻ പൂന്തുറ സിറാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ഒരു രാഷ്്ട്രീയ പാർട്ടിയുടെയും അധ്യക്ഷനുണ്ടാകാത്ത അനുഭവമാണ് ചെയർമാൻ അബ്്ദുന്നാസിർ മഅ്ദനി അനുഭവിക്കുന്നത്. പി.ഡി.പിക്ക് 25 വയസ്സാകുമ്പോൾ 18 വർഷം ജയിലിൽ കഴിയേണ്ട അവസ്ഥയാണ് അദ്ദേഹത്തിന്. അപ്രഖ്യാപിത ജയിൽവാസം എന്ന നിലയിലാണ് ഇപ്പോൾ ബംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് ശക്തൻ നഗറിൽ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തും. വൈകീട്ട് മൂന്നിന് മോത്തി മഹലിൽ പി.ടി.യു.സി തൊഴിലാളി സംഗമം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് മൂന്നിന് ഫാഷിസ്റ്റ് ഭീകരതക്കെതിരെ രാജ്യരക്ഷാ റാലി തെക്കേ ഗോപുരനടയിൽനിന്ന് തുടങ്ങി സ്വരാജ് റൗണ്ട് ചുറ്റി സമ്മേളന നഗരിയിൽ സമാപിക്കും. വൈകീട്ട് അഞ്ചിന് ശക്തൻ നഗറിൽ സിൽവർ ജൂബിലി മഹാസമ്മേളനം ആർ.ജെ.ഡി ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരി ഉദ്ഘാടനം ചെയ്യും. നിർധനർക്ക് നൽകുന്ന 'ബൈത്തു സബാഹ്' ഭവനപദ്ധതിയുടെ ആദ്യ വീടി​െൻറ താക്കോൽദാനം മന്ത്രി എം.എം. മണി നിർവഹിക്കും. സിൽവർ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്താകെ 25 വീടുകളാണ് നിർമിക്കുക. കോട്ടയം തലയോലപ്പറമ്പിലാണ് ആദ്യ വീട് നിർമിച്ചത്. മന്ത്രി വി.എസ്. സുനിൽകുമാർ, എം.പിമാരായ എം.പി. വീരേന്ദ്രകുമാർ, ഇ.ടി. മുഹമ്മദ് ബഷീർ, സി.എൻ. ജയദേവൻ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, സീനിയർ ജനറൽ സെക്രട്ടറി കെ.ഇ. അബ്്ദുല്ല, ജില്ല പ്രസിഡൻറ് മജീദ് ചേർപ്പ്, കക്കാട് നൗഷാദ്, നജീബ് പുലിക്കണ്ണി, സിനോജ് താമരക്കുളം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story