Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്‌.ഐ.ഒ അവധിക്കാല...

എസ്‌.ഐ.ഒ അവധിക്കാല ക്യാമ്പ് തുടങ്ങി

text_fields
bookmark_border
തളിക്കുളം: എസ്‌.ഐ.ഒ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന 'പളുങ്ക്‌' ത്രിദിന സഹവാസ ക്യാമ്പിന് തളിക്കുളം ഇസ്ലാമിയ കോളജിൽ തുടക്കമായി. സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്‌ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുഹ്സിൻ ഗഫൂർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ഏരിയ കമ്മിറ്റി അംഗം ഷബീർ, കോളജ്‌ അധ്യാപകൻ ശൈഖ്‌ ഉസ്താദ്‌ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി ശംസുദ്ദീൻ നദ്‌വി, ഷബീർ കൊടുവള്ളി, സാലിഹ് കുന്നക്കാവ്, നിസാം പാവറട്ടി എന്നിവർ സംവദിച്ചു. ക്യാമ്പ് കൺവീനർ മുഹമ്മദ് സാലിഹ് സ്വാഗതവും കുന്നംകുളം ഏരിയ പ്രസിഡൻറ് സജ്ജാദ് കൊച്ചന്നൂർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story