Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകല്ലുംപുറത്ത്​ റോഡ്​...

കല്ലുംപുറത്ത്​ റോഡ്​ മുറിച്ചുകടന്നാൽ ജീവൻ പോകും

text_fields
bookmark_border
പെരുമ്പിലാവ്: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കല്ലുപുറം ജങ്ഷനിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥ. കല്ലുപുറം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്നതിന് ബസ് കയറാൻ റോഡ് മുറിച്ച് കടക്കണം. ഇതിനുള്ള സീബ്രാലൈൻ മാഞ്ഞുപോയ നിലയിലാണ്. പുതുതായി പണിത കുറ്റിപ്പുറം ഭാഗത്തെ ബസ് സ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കണമെങ്കിലും ദുരിതം ഏറെയാണ്. ജങ്ഷനിൽ അപകടം പതിവാണ്. അപകടങ്ങളിൽപെട്ട് പലരുടെയും ജീവൻ നഷ്ടപ്പെട്ടു. അമിത വേഗം കുറക്കാൻ വർഷങ്ങൾക്ക് മുമ്പ് ഇവിടെ സ്പീഡ് േബ്രക്കർ സ്ഥാപിച്ചിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് റോഡ് മുറിച്ച് കടക്കാൻ വേണ്ട സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തരമായി സീബ്രാ ലൈനും റിഫ്ലക്ട് ഗൺസ്റ്റിക്കും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story