Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
ഗുരുവായൂർ: കാഴ്ചശക്തിയില്ലാത്ത യുവതികൾക്ക് വിദ്യാഭ്യാസം, തൊഴിൽ, വിവാഹജീവിതം എന്നിവ ഒരുക്കി കൊടുക്കാനായി പ്രവർത്തിക്കുന്ന താമരയൂർ ഇൻസൈറ്റ് എജുക്കേഷനൽ ആൻഡ് ട്രെയ്നിങ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ വാർഷികം ചൊവ്വാഴ്ച മുതുവട്ടൂർ രാജ ഹാളിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ ഒമ്പതിനു ഫാത്തിമ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ മൂസ ഹാജി ഉദ്ഘാടനം ചെയ്യും. ഇൻസൈറ്റ് വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ പുത്താട്ടിൽ അധ്യക്ഷത വഹിക്കും. ഫാ. ഡേവീസ് ചിറമ്മൽ, ഡോ. കെ.ബി. സുരേഷ്, നർഗീസ് ബീഗം, നിഷ (സ്നേഹക്കൂട്, കോട്ടയം) എന്നിവരെ ആദരിക്കും. കാഴ്ചശക്തിയില്ലാത്ത കുട്ടികൾക്കായി നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം, കലാപരിപാടി എന്നിവയുമുണ്ടാകും. മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പലുമായ ഫാരിദ ഹംസ, ലിഷ കൃഷ്ണകുമാർ, ജസീന അബ്ദുൽ മുനീർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story