Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുനക്കക്കടവിൽ വീണ്ടും...

മുനക്കക്കടവിൽ വീണ്ടും 'മാമ്പഴക്കാലം'

text_fields
bookmark_border
കടപ്പുറം: വേനല്‍ അവധിക്കാലത്ത്‌ കുട്ടികള്‍ക്കായി നെഹ്‌റു യുവകേന്ദ്ര ജില്ല തലത്തില്‍ സംഘടിപ്പിക്കുന്ന 'വീണ്ടും ഒരു മാമ്പഴക്കാലം' മുനക്കക്കടവ്‌ അഴിമുഖത്ത്‌ ആരംഭിച്ചു. കടപ്പുറം ജിംഖാന ക്ലബി​െൻറ സഹകരണത്തോടെ നടന്ന പരിപാടി ചാവക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് അംഗം പി.എ. അഷ്‌കർ അലി അധ്യക്ഷത വഹിച്ചു. ഓല കൊണ്ടുള്ള പീപ്പി, പമ്പരം, വാച്ച്‌, വണ്ടി എന്നിവ നിർമിച്ചുകാണിച്ചു. പി.എ. അന്‍വർ നേതൃത്വം നൽകി. പഞ്ചായത്ത്‌ അംഗം ശ്രീബ രതീഷ്‌, പി.എസ്‌. മുഹമ്മദ്‌ ഷമീർ, സി.എം. ഇസ്‌ഹാഖ്, പി.എ. അടിമക്കുട്ടി, പി.ടി. സന്തോഷ്‌, കെ.എ. നസീർ, പി.ബി. അസറുദ്ദീന്‍, കെ.എ. അഫ്‌സർ, സി.എം. ഗഫൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story