Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമയത്തർക്കം: ശക്തൻ...

സമയത്തർക്കം: ശക്തൻ സ്​റ്റാൻഡിൽ ബസ്​ ജീവനക്കാർ ഏറ്റുമുട്ടി

text_fields
bookmark_border
തൃശൂർ: സമയത്തർക്കത്തെ ചൊല്ലി ശക്തൻനഗർ ബസ് സ്റ്റാൻഡിൽ ജീവനക്കാർ ഏറ്റുമുട്ടി. മർദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തോടെയായിരുന്നു സംഭവം. എം.എൻ.ആർ ബസിലെ ഡ്രൈവർ ഘോഷാണ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. തൃശൂർ-കുന്നംകുളം റൂട്ടിൽ സർവിസ് നടത്തുന്ന 'ബാബുരാജ്' ബസ് ജീവനക്കാരുമായാണ് എം.എൻ.ആർ ബസ് ജീവനക്കാർ തർക്കത്തിലായത്. രാവിലെ ബാബുരാജ് ബസി​െൻറ സമയത്ത് എം.എൻ.ആർ ബസ് സർവീസ് നടത്തിയെന്നതാണ് തർക്കത്തിന് കാരണം. രാവിലെ ഇരുബസുകളും ശക്തൻ സ്റ്റാൻഡിൽ എത്തിയതോടെ ബാബുരാജ് ബസിലെ ജീവനക്കാർ സംഘടിതമായെത്തി ഘോഷിനെ മർദിക്കുകയായിരുന്നു. നെഞ്ചിലും മുഖത്തും ചവിട്ടേറ്റ ഘോഷിനെ മറ്റ് ബസ് ജീവനക്കാരും വ്യാപാരികളും പൊലീസുകാരും ചേർന്ന് പിടിച്ചുമാറ്റി ആശുപത്രിയിലെത്തിച്ചു. തിരക്കും കേച്ചേരിയിലെയും മുതുവറയിലെയും റോഡ് നിർമാണ പ്രവൃത്തികളെ തുടർന്നുള്ള കുരുക്കും മൂലമാണ് ബസുകളുടെ സമയക്രമം തെറ്റിയതേത്ര. തൃശൂർ-കുന്നംകുളം-ഗുരുവായൂർ റൂട്ടിൽ ഒരു മിനിറ്റ് സമയ വ്യത്യാസത്തിൽ സർവിസ് നടത്തുന്ന ബസുകൾക്ക് സമയക്രമം പാലിക്കാനാവാത്തത് നിരന്തര തർക്കത്തിന് ഇടയാക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story