Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിഷു സംക്രമ...

വിഷു സംക്രമ ലക്ഷദീപാർച്ചനയും പ്രതിഷ്ഠാദിനവും

text_fields
bookmark_border
ഗുരുവായൂർ: ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വിഷു സംക്രമ ലക്ഷദീപാർച്ചന ശനിയാഴ്ചയും പ്രതിഷ്ഠാദിനം മാസം 20 നും ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വിഷു സംക്രമ ലക്ഷദീപാർച്ചനക്ക് ക്ഷേത്രാങ്കണത്തിൽ പൂർണമായും മൺചിരാതുകളിൽ മനോഹരമായ രൂപങ്ങളും കളങ്ങളും തീർത്ത് ദീപകാഴ്ചയൊരുക്കും. വൈകീട്ട്് ആറിന് ദീപ പ്രോജ്ജ്വലനം നടത്തും. ക്ഷേത്രം മാതൃസമിതിയുടെ മേൽനോട്ടത്തിൽ രാവിലെ ആറിന് ദീപക്കാഴ്ചയൊരുക്കുന്നതിന് ഒരുക്കം തുടങ്ങും. പ്രതിഷ്ഠാദിനവും ദേശപൊങ്കാലയും 20 ന് ആചാരാനുഷ്ഠാനങ്ങളോടെയും വിശേഷാൽ പൂജകളോടെയും ആഘോഷിക്കും. പ്രതിഷ്ഠാദിനത്തി​െൻറ ഭാഗമായി താന്ത്രിക ചടങ്ങുകൾ, ഹോമങ്ങൾ, പൂജകൾ എന്നിവയും സർപ്പബലിയും നടക്കും. പുലർച്ചെ 3.30 മുതൽ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. രാവിലെ എട്ടിന് ദേശപൊങ്കാല സമർപ്പണം നടക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ട് വരെ മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനം ഉണ്ടാകും. വൈകീട്ട് ആറു മുതൽ സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ മുള്ളത്ത് വേണുഗോപാൽ, പി.എൻ. ചന്ദ്രൻ, ഇ. കൃഷ്ണദാസ്, ജി.കെ. രാമകൃഷ്ണൻ, കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story