Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി ഐ.ടി.ഐ...

ചാലക്കുടി ഐ.ടി.ഐ രാജ്യാന്തര നിലവാരത്തിലേക്കുയർത്തും ^എം.എൽ.എ

text_fields
bookmark_border
ചാലക്കുടി ഐ.ടി.ഐ രാജ്യാന്തര നിലവാരത്തിലേക്കുയർത്തും -എം.എൽ.എ ചാലക്കുടി: ചാലക്കുടി ഐ.ടി.ഐ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുമെന്ന് ബി.ഡി. ദേവസി എം.എല്‍.എ. സംസ്ഥാനത്ത് പത്ത് ഐ.ടി.ഐകൾ ഇതുപോലെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുമെന്നും എം.എല്‍.എ അറിയിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സും സംസ്ഥാന വ്യവസായ പരിശീലന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൊഴില്‍ നൈപുണ്യ മത്സരം മധ്യമേഖല മത്സരം ചാലക്കുടി ഐ.ടി.ഐയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്, ഇടുക്കി, തൃശൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ള വിജയികളാണ് മധ്യമേഖല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മാള, കളമശ്ശേരി, ഏറ്റുമാനൂര്‍, പള്ളിക്കത്തോട് ഐ.ടി.ഐകളും മധ്യമേഖല മത്സരവേദികളാണ്. കാർപ​െൻററി, വെല്‍ഡിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് റഫ്രിജറേഷൻ, ഫാഷന്‍ ടെക്നോളജി, ഗ്രാഫിക് ഡിസൈൻ, 3 ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്, മൊബൈല്‍ റോബോട്ടിക്സ് തുടങ്ങി 20 ട്രേഡുകളില്‍ 14 വരെയാണ് മത്സരം. ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ഡയറക്ടര്‍ ഓഫ് ട്രെയ്നിങ് കെ.എസ്. ധര്‍മജന്‍, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സ്റ്റാറി പോള്‍, നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാർ തുടങ്ങിയവർ പെങ്കടുത്തു. 'ദൈവമെന്ന ആശയത്തി​െൻറ അടിസ്ഥാനത്തിൽ മാത്രമെ മനുഷ്യ സമത്വം സാധ്യമാവൂ' തൃശൂർ: ദൈവത്തെ ഓർക്കുമ്പോൾ മൂല്യങ്ങളുടെ യഥാർഥ ഉറവിടത്തെയാണ് നാം ഓർക്കുന്നതെന്നും ദൈവമെന്ന ആശയത്തി​െൻറ അടിസ്ഥാനത്തിൽ മാത്രമെ മനുഷ്യ സമത്വം സാധ്യമാവുകയുള്ളൂ എന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി അംഗം ടി.മുഹമ്മദ് പറഞ്ഞു. 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്; ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ് ലാമി നടത്തുന്ന കാമ്പയി​െൻറ ജില്ലതല ഉദ്ഘാടന സമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവമ്പാടി ദേവസ്വം ജന.സെക്രട്ടറി പ്രഫ എം. മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രപഞ്ചത്തിലെ സകലതും ആത്യന്തികമായി ഒരേ ജീവസത്തയുടെ വ്യത്യസ്ത ആവിഷ്കാരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങളുടേത് ആവട്ടെ മാനവികതയുടെ ഏക സാരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രഫ. ജോൺ സിറിയക് സംസാരിച്ചു. ഉമർ അബൂബക്കർ സ്വാഗതവും ജില്ല സെക്രട്ടറി പി.എ. വാഹിദ് നന്ദിയും പറഞ്ഞു. തൃശൂർ ഏരിയ പ്രസിഡൻറ് എൻ.എ. മുഹമ്മദ് പെങ്കടുത്തു. അനസ് നദ്വി പ്രാർഥന നടത്തി. .
Show Full Article
TAGS:LOCAL NEWS 
Next Story