Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് കൈയേറി...

റോഡ് കൈയേറി സി.െഎ.ടി.യുവിനായി കെട്ടിട നിര്‍മാണം

text_fields
bookmark_border
പട്ടിക്കാട്: പൊതുസ്ഥലത്ത് സി.െഎ.ടി.യു ഒാഫിസിന് വേണ്ടി അനധികൃത നിർമാണം. പാണഞ്ചേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിൽ വാണിയമ്പാറ ഇ.കെ.എം സ്‌കൂളിന് സമീപമാണ് റോഡ് കൈയേറി കെട്ടിടം നിർമിച്ചത്. ആനവാഴി പ്ലകോട് ഭാഗേത്തക്ക് പോകുന്ന റോഡിലാണ് സി.ഐ.ടി.യു യൂനിയന്‍ ഓഫിസിനായി നാല് മീറ്റർ വീതിയും എട്ട് മീറ്റർ നീളവുമുള്ള ഒറ്റമുറി നിര്‍മിച്ചിരിക്കുന്നത്. വാര്‍ഡ് അംഗത്തി​െൻറ നേതൃത്വത്തില്‍ സിമൻറ് കട്ടകൊണ്ട് ഒരാഴ്ചക്കിടെയാണ് കെട്ടിടം കെട്ടി ഉയർത്തിയത്. ഈ സ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചുമാറ്റിയതായും നാട്ടുക്കാര്‍ ആരോപിക്കുന്നു. 10 മീറ്റർ വിതിയുള്ള റോഡിൽ മൂന്ന് മീറ്റർ വീതിയിലാണ് ടാറിങ്ങുള്ളത്. സ്ഥലം കൈയേറിയുള്ള കെട്ടിയ നിര്‍മാണത്തിന് പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദമുള്ളതായും പറയുന്നു. കെട്ടിടം വന്നതോടെ ഇവിടെ ഗതാഗത തടസ്സം ഉണ്ടാകുന്നുണ്ട്. പഞ്ചായത്ത് അതിർത്തിയിൽ ദേശീയപാതയിൽ ഭിന്നശേഷിക്കാരൻ നടത്തുന്ന തട്ടുകട പെളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിട്ടുള്ള പഞ്ചായത്ത് സെക്രട്ടറി പേക്ഷ, അനധികൃതമായ ഈ കെട്ടിട നിർമാണം കണ്ടില്ലെന്ന് നടിക്കുകയാണ്. സി.ഐ.ടി.യുവി​െൻറ രാഷ്ട്രീയ സ്വാധീനമാണ് നടപടിയെടുക്കാതിരിക്കാൻ കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story