Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടുകാര്‍...

നാട്ടുകാര്‍ കൈകോര്‍ത്തു ; തങ്കമണിക്ക് വീടായി

text_fields
bookmark_border
ആമ്പല്ലൂര്‍-: സുമനസ്സുകളായ നാട്ടുകാര്‍ കൈകോർത്തതോടെ തങ്കമണിക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമായി. ഒരു വശം തളര്‍ന്ന് ദുരിതജീവിതം നയിക്കുന്ന കല്ലൂര്‍ ഭരത സ്വദേശി തങ്കമണിക്കാണ് വീടൊരുങ്ങിയത്. പട്ടയം ഇല്ലാത്ത മൂന്ന് സ​െൻറിൽ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിത്യരോഗത്താല്‍ ദുരിതമനുഭവിക്കുകയാണ് ഇവര്‍. ദുരിതമറിഞ്ഞ നാട്ടുകാർ പഞ്ചായത്തി​െൻറ സഹകരണത്തോടെ വീട് നിര്‍മിച്ച് നല്‍കുകയായിരുന്നു. കല്ലൂര്‍ ഭരത - ചെമ്പംകണ്ടം റോഡില്‍ തകര്‍ന്ന കൂരയിലാണ് കാലങ്ങളായി തങ്കമണിയും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവും മകനും മരിച്ചതോടെ വീടി​െൻറ ഉത്തരവാദിത്തം തങ്കമണിക്കായി. ഇതിനിടെ മകള്‍ ഉണ്ണിയാര്‍ച്ചയെ ഇതര സംസ്ഥാന തൊഴിലാളിയായ കൈലാസ് വിവാഹം കഴിച്ചു. വൈകാതെ തങ്കമണിയുടെ ഒരുവശം തളര്‍ന്നു. കൈലാസി​െൻറ തുച്ഛവരുമാനവും തങ്കമണിയുടെ ചികിത്സയും കുടുംബത്തെ തളര്‍ത്തി. സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ പഞ്ചായത്തി​െൻറ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്താനും തടസ്സമായി. താമസിക്കുന്ന വീട് ഏതു സമയത്തും തകരുമെന്ന സ്ഥിതിയിലായപ്പോഴാണ് തൃക്കൂര്‍ പഞ്ചായത്തംഗം ശ്രീജ അനില്‍ മുന്‍കൈയെടുത്ത് തങ്കമണിയുടെ മകള്‍ ഉണ്ണിയാര്‍ച്ചയെ ആശ്രയ പദ്ധതിയില്‍പെടുത്തിയത്. പഞ്ചായത്ത് ഒരുലക്ഷം രൂപ അനുവദിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഭവനസഹായനിധി രൂപവത്കരിച്ചു. ഭരത പള്ളി വികാരി ഫാ. ജിയോ തരകന്‍ രക്ഷാധികാരിയായ സമിതി അഞ്ചു ലക്ഷം രൂപ സമാഹരിച്ചു. 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിർമിച്ചു നല്‍കി. വീടി​െൻറ താക്കോല്‍ ദാനം ഭരതപള്ളി വികാരി ഫാ.ജിയോ തരകന്‍ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പ്രേമ കുട്ടന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീജ അനില്‍ എന്നിവരും വീട് നിര്‍മാണത്തിന് കൈത്താങ്ങായി നിന്നവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story