Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട് മുനമ്പം...

അഴീക്കോട് മുനമ്പം പാലം: തുറമുഖവകുപ്പ് അധികൃതർ പദ്ധതി പ്രദേശം സന്ദർശിച്ചു

text_fields
bookmark_border
അഴീക്കോട്: നിർദിഷ്ട അഴീക്കോട്--മുനമ്പം പാലത്തിന് അനുമതി നൽകുന്നതി​െൻറ ഭാഗമായി തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. നേരത്തെ അംഗീകരിച്ച പാലത്തി​െൻറ രൂപരേഖയിൽ ഉയരത്തിൽ ചെറിയ മാറ്റം വരുത്തിയതിനെ തുടർന്ന് അന്തിമാനുമതി നൽകുന്നതി​െൻറ ഭാഗമായാണ് സന്ദർശനം. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ എം.എൽ.എ.മാരായ ഇ.ടി. ടൈസൻ, എസ്. ശർമ എന്നിവരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് സന്ദർശനം. നിർമാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. സാമൂഹികാഘാത പഠനം നടന്നു വരികയാണ്. അപ്രോച്ച് റോഡി​െൻറ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കിയാൽ വൈകാതെ നിർമാണഘട്ടത്തിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇ.ടി. ടൈസൻ എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story