Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ...

കൊടുങ്ങല്ലൂർ താലൂക്ക്​ ആശുപത്രിയിൽ രോഗികൾ ഉച്ചഭക്ഷണം കിട്ടാതെ വലഞ്ഞു

text_fields
bookmark_border
കൊടുങ്ങല്ലൂർ: സന്നദ്ധ സംഘം മുഖം തിരിച്ചതോടെ . ബുധനാഴ്ചയാണ് രോഗികളും കൂട്ടിരിപ്പുകാരും ഉച്ചഭക്ഷണം കിട്ടാതെ വിഷമാവസ്ഥയിലായത്. ഒാരോ ദിവസവും വിവിധ സംഘടനകളാണ് ആശുപത്രിയിൽ സൗജന്യമായി ഭക്ഷണം എത്തിക്കുന്നത്. ഇൗ സന്നദ്ധ സേവനം ആശുപത്രിയിൽ കഴിയുന്നവർക്ക് വലിയ ആശ്വാസമാണ്. ബുധനാഴ്ച്ച ഭക്ഷണം നൽകി വന്നിരുന്നത് കോട്ടപുറത്തെ ഒരു വിശ്വാസി സംഘമാണ്. എന്നാൽ ഇവർ ഭക്ഷണം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല ഇൗ വിവരം നേരത്തേ അറിയിക്കാനും തയാറായില്ലേത്ര. സർക്കാർ ആശുപത്രികളിൽ ഭക്ഷണം നൽകുന്നവരിൽനിന്ന് പ്രത്യേകം കത്ത് വാങ്ങണമെന്ന് ഇൗയിടെ സർക്കാർ നിർദേശം വന്നിരുന്നു. ഇതനുസരിച്ച് ആശുപത്രി അധികൃതർ ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനകൾക്ക് വിവരം കൈമാറുകയും കത്തുകൾ ആവശ്യപ്പെടുകയുമുണ്ടായി. ഇതനുസരിച്ച് ഭക്ഷണം നൽകുന്നവരെല്ലാം കത്ത് നൽകിയപ്പോൾ കോട്ടപ്പുറത്തെ സന്നദ്ധ സംഘടന പ്രതിഷേധം പ്രകടിപ്പിച്ച് പിൻവാങ്ങുകയായിരുന്നു. ഇതാണ് ബുധനാഴ്ച ആശുപത്രിയിൽ ഉച്ച ഭക്ഷണം കാത്തിരുന്നവർക്ക് വിനയായത്. ഒന്നര വർഷമായി കോട്ടപ്പുറത്തെ സംഘമാണ് ആശുപത്രിയിൽ ബുധനാഴ്ചയിലെ ഉച്ചഭക്ഷണം നൽകിവന്നിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story