Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാര്‍തോമ...

മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ അവധിക്കാല ക്യാമ്പ്

text_fields
bookmark_border
അഴീക്കോട്: മാര്‍തോമ തീർഥകേന്ദ്രത്തി​െൻറയും തൃശൂര്‍ കെസ്സി​െൻറയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വേനലവധിക്കാല ക്യാമ്പ് തുടങ്ങി. അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഒാഫിസർ പി.എ. പാര്‍ഥന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ആൻറണി വേലത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് ഫ്രാങ്ക്, എറിയാട് പഞ്ചായത്തംഗം കെ.എ. മുഹമ്മദ്, സിസ്റ്റര്‍ ട്രിഫോസ, കെ.എ. സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു. അഞ്ച് ദിവസം നീളുന്ന ക്യാമ്പില്‍ 50ഓളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഡോ. സിജു തോട്ടപ്പിള്ളി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവർ ക്ലാസെടുക്കും. കൊടുങ്ങല്ലൂര്‍ അഗ്നിശമന സേന യൂനിറ്റ്, ആലുവ റിന്യൂവബിള്‍ എനര്‍ജി സ​െൻററായ മിത്രാധാം ഇൻറർനാഷനല്‍ സ​െൻറർ എന്നിവിടങ്ങൾ സന്ദര്‍ശിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story