Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുകുളങ്ങര...

കാരുകുളങ്ങര ക്ഷേത്രത്തിൽ നരസിംഹാവതാരം കഥകളി

text_fields
bookmark_border
ഇരിങ്ങാലക്കുട: കാരുകുളങ്ങര ക്ഷേത്രോത്സവത്തി‍​െൻറ ഭാഗമായി ടി. വേണുഗോപാൽ എഴുതി ചിട്ടപ്പെടുത്തിയ നരസിംഹാവതാരം കഥകളി അരങ്ങേറി. കാരുകുളങ്ങര ക്ഷേത്രോത്സവത്തിൽ കഴിഞ്ഞ 20 വർഷമായി മുടങ്ങാതെയാണ് നരസിംഹാവതാരം കഥകളി അവതരിപ്പിച്ചു വരുന്നത്. ആദ്യകാലത്ത് പ്രഹ്ലാദചരിതമാണ് അവതരിപ്പിക്കാറ്. എന്നാൽ, നരസിംഹത്തിനു വേണ്ടത്ര പ്രാധാന്യം ലഭിക്കാൻ വേണ്ടി 10 വർഷം മുമ്പ് കാരുകുളങ്ങര സ്വദേശി ടി. വേണുഗോപാൽ എഴുതി ചിട്ടപ്പെടുത്തിയതാണ് കഥ. കാരുകുളങ്ങര കളിയരങ്ങ് അവതരിപ്പിച്ച കഥകളിയിൽ ഹിരണ്യകശിപുവായി ഡോ. കെ.ആർ. രാജീവും പ്രഹ്ലാദനായി ജയന്തി ദേവരാജും ശുക്രനായി ഇ.കെ. വിനോദ് വാരിയരും നരസിംഹമായി കലാനിലയം മനോജും ലക്ഷമിയായി ശരത്തും അരങ്ങിലെത്തി. സംഗീത സംവിധാനം കലാമണ്ഡലം സുധീഷ്. ചുട്ടി കലാനിലയം പ്രശാന്ത്, കലാമണ്ഡലം ശ്രീജിത്ത്, കലാനിലയം രതീഷ്, ദീപക്, മണികണ്ഠൻ, ശ്രീജിത്ത്, നിഖിൽ, ഊരകം നാരായണൻ നായർ, ഇരിങ്ങാലക്കുട നാരായണൻകുട്ടി, ഭരദ്വാജ് എന്നിവരും അണിയറയിലുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story