Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേമൻസ് ക്ലബിെൻറ...

മേമൻസ് ക്ലബിെൻറ സ്നേഹഭവനത്തിൽ ഗൃഹപ്രവേശം

text_fields
bookmark_border
ഏങ്ങണ്ടിയൂർ:- രണ്ട് കുടുംബങ്ങൾക്കായി ചേറ്റുവ മേമൻസ് ക്ലബ് നിർമിച്ച സ്നേഹഭവനങ്ങളിൽ ഗൃഹപ്രവേശം നടത്തി. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വി.എസ്. കേരളീയൻ വായനശാലക്കടുത്താണ് വിധവയായ അറക്കൽ മുഹമ്മദാലി മകൾ ഫൗസിയ, പുതിയ വീട്ടിൽ മുഹമ്മദി​െൻറ മകൾ സുഹറ എന്നിവർക്കായി വീടൊരുക്കിയത്. പ്ലസ് വൺ വിദ്യാഥികളായ ജാസ്മിൻ, നാസ്മിൻ എന്നീ ഇരട്ട സഹോദരികളും, നാലാം ക്ലാസ് വിദ്യാഥി ജസ്നയും ഇവരുടെ വിധവയായ മാതാവ് ഫൗസിയയും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ച് സഹോദരിമാരടങ്ങുന്ന കുടുംബത്തിലെ അംഗങ്ങളാണ് പുതുവീട്ടിൽ മുഹമ്മദി​െൻറ മകൾ സുഹറയും സഹോദരി സക്കീനയും. നാട്ടുകാരുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങൊരുക്കിയാണ് ക്ലബ് അംഗങ്ങൾ ഗൃഹപ്രവേശ ചടങ്ങൊരുക്കിയത്. ക്ലബ് ഓവർസീസ് രക്ഷാധികാരി അഷറഫ് മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇർഷാദ് കെ.ചേറ്റുവ, ഇന്ദിര സുധീർ, സുമയ്യ സിദ്ദീഖ്, ക്ലബ് രക്ഷാധികാരി എം.എ. ബാബു, ഓവർസീസ് പ്രസിഡൻറ് നിയാസ് കരീം സെക്രട്ടറി റിയാസ് ഇബ്രാഹിം, ട്രഷറർ ഫാറൂഖ് യാറത്തിങ്കൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗൃഹപ്രവേശന ചടങ്ങ് നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story