Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊരുതുന്ന കർഷകരുടെ...

പൊരുതുന്ന കർഷകരുടെ പ്രതീകമാണ് കിസാൻ സഭ ^േബബി ജോൺ

text_fields
bookmark_border
പൊരുതുന്ന കർഷകരുടെ പ്രതീകമാണ് കിസാൻ സഭ -േബബി ജോൺ ഇരിങ്ങാലക്കുട: പൊരുതുന്ന ജനങ്ങളുടെ കൂടിച്ചേരലിലാണ് ജനവിരുദ്ധ ഭരണാധികാരികള്‍ക്കെതിരായ ഐക്യം രൂപപ്പെടുന്നതെന്ന് അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ജോൺ. കിസാന്‍സഭയുടെ 80ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ 'കിസാന്‍സഭ രൂപീകരണവും ഇന്നത്തെകടമകളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ കര്‍ഷക സഭയുടെ നേതൃത്വത്തില്‍ നടന്ന ലോങ് മാര്‍ച്ച് പുതിയ ഐക്യ പ്രസ്ഥാനത്തിലേക്കുള്ള ചൂണ്ടുപലകയാണ്. നല്ല നാളുകള്‍ വരവായി എന്ന് പ്രചരിപ്പിച്ച് അധികാരത്തിലെത്തിയ മോദി സര്‍ക്കാറിനെതിരെ രാജ്യമെങ്ങും രോഷംകൊണ്ടുള്ള പൊട്ടിത്തെറികളാണവ. ഹരിത വിപ്ലവത്തി​െൻറ പേരില്‍ കാര്‍ഷിക മേഖലയില്‍ ചെലവഴിച്ച സഹസ്രകോടികള്‍കൊണ്ട് ഗുണമുണ്ടായത് കുത്തക മുതലാളിമാര്‍ക്കാണെന്നും ബേബി ജോണ്‍ പറഞ്ഞു. അമ്പാടി വേണു അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ല സെക്രട്ടറി പി.കെ. ഡേവിസ്, എ.എസ്. കുട്ടി, ജില്ല പ്രസിഡൻറ് പി.ആര്‍. വര്‍ഗീസ്, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story