Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുട്ടുകായല്‍...

മുട്ടുകായല്‍ സംരക്ഷണത്തിന് കയർ ഭൂവസ്ത്രം

text_fields
bookmark_border
വാടാനപ്പള്ളി: മുട്ടുകായല്‍ സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം അണിയിക്കുന്ന പദ്ധതി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സുഭാഷിണി മഹാദേവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം ഇടുന്നത്. മണ്ണ് ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി മുട്ടുകായലി‍​െൻറ വശങ്ങളില്‍ കയര്‍ഭൂവസ്ത്രം വിരിക്കും. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഒാമന മധുസൂദനന്‍, എ.എ. അബു, സുലേഖ ജമാലു, ലീന രാമനാഥന്‍ അംഗങ്ങളായ വി.ജി. അനിലാല്‍, ഗീത ആനന്ദന്‍, സി.ബി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story