Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകസ്​റ്റഡി മരണത്തിൽ...

കസ്​റ്റഡി മരണത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
തൃശൂർ: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കൂട്ടായ്മ പ്രതിഷേധിച്ചു. സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങളും കൊലപാതകങ്ങളും ദിനേന കൂടുകയാണെന്നും എന്ത് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുള്ള കേരളത്തിലെ പൊലീസാണ് ഇപ്പോൾ ഏറ്റവും വലിയ കൊലപാതക മാഫിയയെന്ന് പ്രതിഷേധ യോഗം കുറ്റപ്പെടുത്തി. പി.യു.സി.എൽ ജില്ല പ്രസിഡൻറ് ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. ടി.കെ. നവീനചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.ഡി. വേണു, ഷാജു വാവക്കാട്ടിൽ, ജയപ്രകാശ് ഒളരി, ശരത് ചേലൂർ, രാജൻ ഇയ്യാനി, പുരുഷോത്തമൻ, വിൻസ​െൻറ് പുത്തൂർ എന്നിവർ പെങ്കടുത്തു. വിജ്ഞാൻ സാഗർ ശാസ്ത്ര പരിശീലനം തൃശൂർ: ജില്ല പഞ്ചായത്തി​െൻറ സ്ഥാപനമായ രാമവർമപുരത്തെ വിജ്ഞാൻ സാഗർ ശാസ്ത്ര സാേങ്കതിക പാർക്കിൽ ശാസ്ത്ര പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ അധ്യക്ഷത വഹിച്ചു. ഉൗർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതം, ഇലക്ട്രോണിക്സ് എന്നിവയിലാണ് പരിശീലനം. മേയ് 25 വരെ തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story