Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവധി നൽകാം

അവധി നൽകാം അപകടങ്ങൾക്ക്

text_fields
bookmark_border
തൃശൂർ: അവധി ആഘോഷം അതിരുകടക്കരുതെന്നും വിനോദയാത്രകളിലും, ഉത്സവ ആഘോഷങ്ങളിലും കരുതലും,സ്വയം നിയന്ത്രണവും വേണമെന്നും ജില്ല പൊലീസ്. റൂറൽ എസ്.പി യതീഷ് ചന്ദ്രയാണ് അവധിക്കാലത്തെ ആഘോഷങ്ങളിൽ കരുതലും സുരക്ഷയുമുണ്ടാവണമെന്ന് അറിയിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. സന്തോഷയാത്രകൾ ദുരന്തമാവരുതെന്നും കുളം, കുഴി എന്നിവിടങ്ങളിലേക്ക് കുട്ടികളെ വിടരുതെന്നും രക്ഷിതാക്കളുടെ ജാഗ്രത വേണമെന്നും എസ്.പി ആവശ്യപ്പെടുന്നു. വാഹനമോടിക്കുമ്പോൾ ശ്രദ്ധ വേണം. മദ്യപിച്ച് വാഹനമോടിക്കരുത്. അപകടങ്ങൾക്കും, ദുരന്തങ്ങൾക്കും കാരണമാകാവുന്ന പടക്കം, വെടിമരുന്ന് എന്നിവ ഉപയോഗിക്കരുത്. ജലാശയങ്ങളിലും പുഴകളിലും നീന്തലറിയാത്തവർ ഇറങ്ങരുത്. മുന്നറിയിപ്പ് ബോർഡുകൾ അവഗണിക്കരുതെന്നും പൊലീസ് പറയുന്നു. അവധിയാഘോഷത്തിനായി വീടടച്ച് പോകുന്നവർ പൊലീസിനെയോ, അയൽവാസികളെയോ വിവരം ധരിപ്പിക്കണം. പാൽ, പത്രം എന്നിവ അടച്ചിട്ട വീടിന് മുന്നിൽ നിന്ന് നീക്കംചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തിരിക്കണമെന്നും കരുതലെടുക്കുക. അവധിയാഘോഷങ്ങൾ, അതിരു വിടരുതെന്നും ആധി തീർക്കാനുള്ളതാവരുതെന്നും എസ്.പി ജാഗ്രത നിർദേശത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story