Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാതി ഭീകരത ഇന്ത്യ...

ജാതി ഭീകരത ഇന്ത്യ നേരിടുന്ന മാരക വെല്ലുവിളി ^കെ.ഇ.എൻ

text_fields
bookmark_border
ജാതി ഭീകരത ഇന്ത്യ നേരിടുന്ന മാരക വെല്ലുവിളി -കെ.ഇ.എൻ തൃശൂർ: ഇന്ത്യ നേരിടുന്ന മാരകമായ വെല്ലുവിളി ജാതി ഭീകരതയാെണന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ബഹുസ്വര സംസ്‌കൃതിയെപ്പറ്റി സംസാരിക്കുന്നവര്‍പോലും നിത്യജീവിതത്തില്‍ ഏകസ്വരത പുലര്‍ത്തുന്നവരാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും മേഖലയില്‍ പുരോഗമന കേരളം ഏകസ്വരത വെച്ചു പുലര്‍ത്തുന്ന കാഴ്ച ദയനീയമാെണന്നും കെ.ഇ.എൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി വാർഷികാഘോഷത്തി​െൻറ ഭാഗമായി 'സംസ്കാരത്തിൽ ഇടപെടുന്നതി​െൻറ രീതിഭേദങ്ങൾ' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരാധനയും ആരാധനാരാഹിത്യവും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. എന്നിരിക്കെ, രാജ്യത്തി​െൻറ കപ്പല്‍ കടലിലിറക്കുമ്പോള്‍ ബ്രാഹ്മണ പൗരോഹിത്യത്തി​െൻറ പൂജ അനിവാര്യമായി വരുന്നത് നമ്മുടെ നാടിന് സംഭവിക്കുന്ന സാംസ്‌കാരിക പിന്നാക്കാവസ്ഥയുടെ ലക്ഷണമാണ്. ധൈഷണിക ജീവിതത്തില്‍ മതേതരത്വത്തി​െൻറ വേഷമിട്ട് ആടിത്തിമിര്‍ത്താലും അസ്ഥിയില്‍ തൊട്ടാല്‍ ജാതി പുറത്തുവരുമെന്ന് കെ.ഇ.എന്‍ പറഞ്ഞു. കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വ്യാവസായിക ശക്തികള്‍ മലയാളികളുടെ സാംസ്‌കാരിക മൂല്യബോധത്തെ അപഹരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനജീവിതത്തില്‍ ആവശ്യമില്ലാത്ത പലതും ആവശ്യമുണ്ടെന്ന് പറയിപ്പിക്കുന്നതാണ് പരസ്യങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് നിര്‍മിക്കുന്ന സംസ്‌കാര വിരുദ്ധമായ സമൂഹത്തില്‍ അനീതി തഴച്ചു വളരും. ആര്‍ഷഭാരത പാരമ്പര്യത്തിലില്ലാത്ത ആള്‍ദൈവങ്ങള്‍ ഉടലെടുത്ത് പൂജിക്കപ്പെടുന്നു. പണംകൊടുത്ത് നേടേണ്ട ഒന്നായി വിദ്യാഭ്യാസം മാറുകയാണ്. മൂലധന നിക്ഷേപശക്തികള്‍ നിയന്ത്രിക്കുന്നവരായി ജനത മാറുന്നത് അങ്ങേയറ്റം അപകടകരമാണ്. ഓരോരുത്തരും അവരവരുടെ ലോകം നിര്‍മിക്കുന്നത് വിഭജനത്തിൽ ചെന്നെത്തിക്കും. ഇങ്ങനെയുള്ള വിഭാഗീയ സമൂഹത്തിലാണ് വര്‍ഗീയ ഫാഷിസം തഴച്ചു വളരുകയെന്നും ഡോ. നാരായണൻ പറഞ്ഞു. അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. കേരള സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല സംസാരിച്ചു. അക്കാദമി അംഗങ്ങളായ ഡോ.സി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story