Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരത്തിനെത്തുന്ന...

പൂരത്തിനെത്തുന്ന ആനകൾക്ക്​ നാടൻ പുല്ലും

text_fields
bookmark_border
തൃശൂർ: പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾക്ക് ഇത്തവണ പനമ്പട്ടയും പഴവർഗങ്ങളും മാത്രമല്ല, നല്ല നാടൻ പുല്ലും. പനമ്പട്ട മാത്രം നൽകുന്നത് എരണ്ടക്കെട്ടിന് കാരണമാകുെന്നന്ന് ചൂണ്ടിക്കാട്ടി പുല്ലും നൽകണമെന്ന വിദഗ്ധരുടെ ആവശ്യം കഴിഞ്ഞദിവസം മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ സാന്നിധ്യത്തിൽ ചേർന്ന പൂരം അവലോകനയോഗത്തിൽ ആന ഉടമകൾ ഉന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് ദേവസ്വങ്ങൾ പുല്ലും ഭക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്. 2000 കിലോ നാടൻ പുല്ലിന് കരാർ നൽകിയതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പനമ്പട്ടയും പുല്ലും ഇടകലർത്തിയാണ് ആനകൾക്ക് നൽകുക. തണുപ്പിക്കാൻ തണ്ണിമത്തനും വെള്ളരിക്കയും അടക്കമുള്ള പഴവർഗങ്ങളും ഇടക്കിടെ നൽകും. ആനകൾക്ക് ആവശ്യമായ തീറ്റപ്പുല്ല് വർഷങ്ങൾക്കുമുമ്പ് പലരും കൃഷി ചെയ്തിരുെന്നങ്കിലും ഇപ്പോൾ ആരും ചെയ്യുന്നില്ല. പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം ജില്ലയിലും തീറ്റപ്പുല്ല് വളർത്തുന്നുണ്ട്. ആന ഉടമകളും ഉത്സവ സംഘാടകരും ദേവസ്വങ്ങളും ശ്രമിച്ചാൽ തീറ്റപ്പുല്ല് കൃഷിമേഖലയിൽ വളർത്തിയെടുക്കാമെന്ന് ആന ചികിത്സകൻ ഡോ. പി.ബി. ഗിരിദാസ് പറഞ്ഞു. ഇതിലൂടെ കർഷകർക്ക് വരുമാനം ഉണ്ടാക്കാനാവുന്നതോടൊപ്പം തീറ്റ തേടിയുള്ള അലച്ചിൽ ഒഴിവാക്കാനും എരണ്ടക്കെട്ടിലൂടെയുള്ള ആനകളുടെ ചെരിയൽ തടയാനും കഴിയുമെന്ന് ഗിരിദാസ് പറയുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നാണ് പൂരത്തിന് ആനകൾക്ക് പുല്ല് എത്തിക്കുക. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ മാത്രമാണ് പുല്ല് കരാർ നൽകിയിട്ടുള്ളത്. ഘടകക്ഷേത്രങ്ങളും പുല്ല് സമാഹരിക്കാനുള്ള ശ്രമത്തിലാണെന്ന് പറയുന്നു. നേരത്തെയും ആനകൾക്ക് പനമ്പട്ടക്കൊപ്പം പുല്ലുകൂടി നൽകണമെന്ന് നിർദേശമുണ്ടായിരുെന്നങ്കിലും പാലിച്ചിരുന്നില്ല. തൃശൂർ പൂരത്തിലെയും കേരളത്തിലെ നാട്ടാനകളിലെയും പ്രമുഖനായ തിരുവമ്പാടി ശിവസുന്ദർ എരണ്ടക്കെട്ടിനെത്തുടർന്ന് ചെരിഞ്ഞതോടെയാണ് ദേവസ്വങ്ങൾ മാറി ചിന്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story