Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻറര്‍സോണ്‍ കലോത്സവം...

ഇൻറര്‍സോണ്‍ കലോത്സവം 17 മുതല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണയിൽ

text_fields
bookmark_border
ഗുരുവായൂര്‍: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇൻറര്‍സോണ്‍ കലോത്സവം ഏപ്രില്‍ 17 മുതല്‍ 21 വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സര്‍വകലാശാലക്ക് കീഴിലുള്ള കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട് സോണുകളില്‍ നിന്ന് 5,500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ലക്ഷദ്വീപിലെ മൂന്ന് കോളജുകള്‍ അടക്കം 436 കോളജുകളിലെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുക. രജിസ്‌ട്രേഷന്‍ 15ന് സമാപിക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 17,18 തീയതികളില്‍ സ്റ്റേജ് ഇതര മത്സരങ്ങളാണ്. 19ന് വേദികള്‍ ഉണരും. 'മേളപ്പെരുക്കം' എന്ന് പേരിട്ട കലോത്സവത്തിലെ വേദികൾക്കും വാദ്യമേളച്ചന്തമുള്ള പേരുകളാണ്. ചെണ്ട, മദ്ദളം, തുടി, കൊമ്പ്, കുറുങ്കുഴല്‍, മിഴാവ് എന്നിങ്ങനെയാണ് ശ്രീകൃഷ്ണ കോളജിലെ വേദികള്‍ക്ക് പേര്. ആറ് വർഷത്തിന് ശേഷമാണ് ഇൻറർസോൺ മത്സരം തൃശൂരിലെത്തുന്നത്. 2012ലെ കലോത്സവത്തിനാണ് ഇതിന് മുമ്പ് ജില്ല ആതിഥേയത്വം വഹിച്ചത്. അന്നും വേദി ശ്രീകൃഷ്ണ കോളജായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജില്ല ആതിഥ്യം വഹിച്ചതിന് തൊട്ടുപിന്നാലെയാണ് 2012ലും ജില്ലയിൽ ഇൻറർസോൺ അരങ്ങേറിയത്. അതി​െൻറ തനിയാവർത്തനമായാണ് ഇക്കുറി. പ്രിന്‍സിപ്പല്‍ ജോ. ഡി. ജയപ്രസാദ്, യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ. ശ്യാംപ്രസാദ്, യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ഷിഹാബ്, പബ്ലിസിറ്റി ചെയര്‍മാന്‍ രാജേഷ് മാധവന്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.എസ്. റോസല്‍രാജ്, മുന്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ വി.പി. ശരത് പ്രസാദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story