Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതഗ്രന്ഥങ്ങളിലെ...

മതഗ്രന്ഥങ്ങളിലെ ആശയങ്ങളുടെ സമന്വയമാണ് ഭാരതസംസ്കാരം ^അജിത് കൊളാടി

text_fields
bookmark_border
മതഗ്രന്ഥങ്ങളിലെ ആശയങ്ങളുടെ സമന്വയമാണ് ഭാരതസംസ്കാരം -അജിത് കൊളാടി ചാവക്കാട്: ഉപനിഷത്തുക്കളും വേദങ്ങളും ബൈബിളും ഖുർആനും മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ സമ്മിശ്ര സമന്വയമാണ് ഭാരത സംസ്കാരമെന്ന് സാംസ്കാരികപ്രവർത്തകൻ അജിത് കൊളാടി അഭിപ്രായപ്പെട്ടു. 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്: ഹൃദയത്തിലേക്കൊരു യാത്ര' ജമാഅത്തെ ഇസ്ലാമി കാമ്പയിനി​െൻറ ചാവക്കാട് ഏരിയതല പ്രചാരണോദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതുവട്ടൂർ മഹല്ല് ഖതീബ് സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം അബ്ദുൽ ഹക്കീം നദ്വി മുഖ്യപ്രഭാഷണം നടത്തി. ഐ. മുഹമ്മദലി, എ.വി. അബ്ദുറസാഖ്, കെ. കുഞ്ഞിമുഹമ്മദ് തിരുവത്ര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story