Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാടിറങ്ങിയ വാനരൻ...

കാടിറങ്ങിയ വാനരൻ കുട്ടികളുടെ കളിക്കൂട്ടുകാരനായി

text_fields
bookmark_border
മേത്തല:- കാടിറങ്ങിയ വാനരൻ നാട്ടിൽ കൗതുക കാഴ്ചയാകുന്നു. ആറ് മാസമായി നാട്ടിലെത്തിയ വാനരൻ നാടി​െൻറ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന് വിലസുകയാണ്. ദിവസവും കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ എത്തുന്ന വാനരൻ ഇവിടെയെത്തുന്ന സന്ദർശകരുടെ ഇഷ്ട പരിചയക്കാരനായി. മദ്റസ വിദ്യാർഥികളുമായി ഇത് എളുപ്പത്തിൽ ഇണങ്ങി. കുരങ്ങനുള്ള ഭക്ഷണവുമായാണ് കുട്ടികൾ എത്തുന്നത്. സന്ദർശകരും ഇതിനാവശ്യമായ ഭക്ഷണവും നൽകുന്നുണ്ട്. മസ്ജിദിലെ ഖബർസ്ഥാനിലെ മരത്തിന് മുകളിലാണ് വാനര‍​െൻറ ഉറക്കം. ഇടക്ക് നാടി​െൻറ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന് പള്ളിയിലേക്ക് തന്നെ തിരിച്ചെത്തും. കൊത്തി പറിക്കാനായി എത്തുന്ന കാക്കയുടെ ശല്യം ഒഴിച്ചാൽ വാനരന് പള്ളിയും പരിസരവും തികച്ചും സുഖപ്രദമാണ്. അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളിലൂടെയാണ് നാട്ടിൽ കുരങ്ങുകൾ എത്തുന്നതെന്നാണ് കരുതുന്നത്. കടുത്ത വേനലിൽ നാട്ടിലേക്ക് വിരുന്നെത്തിയതുമാകാം. സ്വദേശികളും, വിദേശികളുമായ വിനോദ സഞ്ചാരികളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും ഇവൻ സമയം കണ്ടെത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story