Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുരാഗിന്...

അനുരാഗിന് വീടുവെക്കാന്‍ സി.പി.എം ഏരിയ കമ്മിറ്റി ഭൂമി നല്‍കും

text_fields
bookmark_border
കൊടകര: സന്തോഷ് ട്രോഫി താരം പി.സി. അനുരാഗിന് വീട് നിര്‍മിക്കാവനാവശ്യമായ സ്ഥലം സി.പി.എം കൊടകര ഏരിയ കമ്മിറ്റി വില കൊടുത്ത് വാങ്ങി നല്‍കുമെന്ന് ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍ അറിയിച്ചു. സി.െഎ.ടി.യു നേതൃത്വത്തിലുള്ള മേയ് ദിനാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ല തല കായിക മത്സരങ്ങളുടെ ഉദ്ഘാടന വേദിയിലാണ് ഏരിയ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ടീമി​െൻറ സ്‌പോണ്‍സര്‍ വീട് നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലും നടത്താമെന്ന് കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി യു.പി. ജോസഫ്, ട്രഷറര്‍ കെ.കെ. രാമചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡൻറ് പി.ജി. വാസുദേവന്‍ നായര്‍, സി.െഎ.ടി.യു ജില്ല ജോ. സെക്രട്ടറി പി.കെ. ശിവരാമന്‍, ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍, കെ.പി. പോള്‍, എന്നിവര്‍ സംസാരിച്ചു. സന്തോഷ് ട്രോഫിടീം അംഗങ്ങളായ പി.സി അനുരാഗ്, ശ്രീക്കുട്ടന്‍ എന്നിവരെ മന്ത്രി െമമേൻറാ നല്‍കി അനുമോദിച്ചു. വെള്ളിക്കുളങ്ങര സഹ. ബാങ്കി​െൻറ വാസുപുരം ശാഖ തുറന്നു മറ്റത്തൂര്‍: വെള്ളിക്കുളങ്ങര സര്‍വിസ് സഹകരണ ബാങ്കി​െൻറ വാസുപുരം ശാഖാ മന്ദിരം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പിയൂസ് സിറിയക് അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീം അംഗം പി.സി. അനുരാഗിനെ അനുമോദിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ മുഖ്യാതിഥിയായി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂനിയന്‍ മുന്‍ ചെയര്‍മാന്‍ പി.കെ. ശിവരാമന്‍ ലോക്കറി​െൻറ ഉദ്ഘാടനവും, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്‌സണ്‍ മഞ്ഞള്‍ വിത്ത് വിതരണവും നിർവഹിച്ചു. സി.പി.എം കൊടകര ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍, പി.കെ. കൃഷ്ണന്‍കുട്ടി, ഉമ്മുകുല്‍സു അസീസ്, പ്രഭു ചാണാശേരി, പി.എസ്. പ്രശാന്ത്, ഷീല തിലകന്‍, പി.വി. പൗലോസ്, വർഗീസ് മേനാച്ചേരി, എം.ആര്‍. രഞ്ജിത്, കെ.കെ. സുബ്രന്‍, ബ്രാഞ്ച് മാനേജര്‍ ടി.എന്‍. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story