Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിന്തൽമണ്ണ എം.ഇ.എസ്...

പെരിന്തൽമണ്ണ എം.ഇ.എസ് കോളജ്​; ​മെഡിക്കൽ പി.ജി, ഡി​േപ്ലാമ കോഴ്​സ്​ ഫീസ്​ രാജേ​ന്ദ്രബാബു കമ്മിറ്റി നിശ്​ചയിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ എം.ഇ.എസ് കോളജ്; മെഡിക്കൽ പി.ജി, ഡിേപ്ലാമ കോഴ്സ് ഫീസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചു തിരുവനന്തപുരം: പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ 2016–17 വര്‍ഷത്തെ എം.എസ്, എം.ഡി കോഴ്സുകളുടെ ഫീസ് ഘടന ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു. കോളജി​െൻറ വരവ് ചെലവുകള്‍ പരിശോധിച്ച ശേഷമാണ് ഫീ റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്. പി.ജി ക്ലിനിക്കല്‍ കോഴ്സിന് 2016–17 അധ്യയനവര്‍ഷം 7,84,250 രൂപയും പി.ജി നോണ്‍ ക്ലിനിക്കല്‍ കോഴ്സിന് 3,19,200 രൂപയും ഡിപ്ലോമ ക്ലിനിക്കല്‍ കോഴ്സിന് 6,06,450 രൂപയുമാണ് വാര്‍ഷിക ഫീസ് ഈടാക്കാവുന്നതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് അടുത്ത ഫീസില്‍ ഇളവ് ചെയ്ത് കൊടുക്കണമെന്നും നിര്‍ദേശമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story