Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരാറുകാര​െൻറ ആരോപണം...

കരാറുകാര​െൻറ ആരോപണം ക്രമക്കേട് മറക്കാൻ ^ഡെപ്യൂട്ടി ചീഫ്​ എൻജിനീയർ

text_fields
bookmark_border
കരാറുകാര​െൻറ ആരോപണം ക്രമക്കേട് മറക്കാൻ -ഡെപ്യൂട്ടി ചീഫ് എൻജിനീയർ തൃശൂർ: കൈക്കൂലി നൽകാത്തതിനാൽ ഡെപ്യൂട്ടി എൻജിനീയർ ബില്ലുകൾ പാസാക്കുന്നില്ലെന്ന് ചാലക്കുടി പരിയാരത്തെ കരാറുകാരൻ വി.ഡി. ജോൺസ​െൻറ ആരോപണം സ്വന്തം ക്രമക്കേടുകൾ മറയ്ക്കാനാണെന്ന് കെ.എസ്.ഇ.ബി തൃശൂർ ജനറേഷൻ സർക്കിൾ െഡപ്യൂട്ടി ചീഫ് എൻജിനീയർ എൻ.കെ. സോമൻ പറഞ്ഞു. സാമ്പത്തിക അച്ചടക്കമില്ലായ്മക്കും ക്രമക്കേടുകൾക്കുമെതിരെ നടപടി ആരംഭിച്ചപ്പോഴാണ് കരാറുകാരൻ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കൈക്കൂലി നൽകാത്തതിനാൽ ബില്ലുകൾ പാസാക്കുന്നില്ലെന്ന കരാറുകാര​െൻറ പരാതി അടിസ്ഥാനരഹിതമാണെന്നും അതേസമയം ഇതുവരെ നടന്ന ക്രമക്കേടുകളുടെ നിരവധി തെളിവുകൾ തങ്ങളുെട പക്കലുണ്ടെന്നും അതിനെതിരെ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച 'മാധ്യമം' വാർത്തയോട് പ്രതികരിക്കുകയായിരുന്നു എൻ.കെ. സോമൻ. സർക്കിൾ പരിധിയിലെ ധൂർത്തും ക്രമക്കേടും ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയതാണ് പരാതിയുണ്ടാവാൻ കാരണമെന്ന് സോമൻ പറഞ്ഞു. അതിരപ്പള്ളി മേഖലയിൽ ജോലിക്കെത്തിയ ആദിവാസികളുടെ കൂലി കരാറുകാർ നൽകാത്തതുൾെപ്പടെ നിരവധി ക്രമക്കേടുകളുണ്ട്. അനാവശ്യ കരാർ നിയമനങ്ങൾ ഒഴിവാക്കിയിരുന്നു. 30 വർഷമായി കരാർ പ്രവൃത്തി ചെയ്യുന്നയാളാണ് പരാതിക്കാരനായ ജോൺസൺ. നേരത്തെ ഇയാളുടെ ബില്ലുകൾ ക്രമരഹിതമായാണ് പാസാക്കിയിരുന്നത്. ഇതു കണ്ടെത്തിയതിെനത്തുടർന്ന് കർശന പരിശോധന തുടങ്ങിയിരുന്നു. പാസാക്കാനായി മാത്രം സൃഷ്ടിച്ച ബില്ലുകളാണ് മിക്കവാറും വരുന്നത്. ഇത്തരത്തിൽ ക്രമരഹിതമായ പ്രവർത്തനത്തിന് മറ്റു ചിലരും കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് വിജിലൻസ് ഡയറക്ടർക്കും ബോർഡിനും ഉൾെപ്പടെ പരാതി നൽകിയിരുന്നു. പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ശ്രമിക്കുമ്പോൾ തടസ്സപ്പെടുത്താനാണ് ഇല്ലാത്ത ആരോപണങ്ങളുമായി എത്തുന്നതെന്നും സോമൻ പറഞ്ഞു. ക്രമക്കേടുകളുടെ വ്യക്തമായ തെളിവുകൾ ഓഫിസി​െൻറ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story