Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജ്ഞാന സദസ്സ്​ ഇന്ന് ...

വിജ്ഞാന സദസ്സ്​ ഇന്ന് തുടങ്ങും

text_fields
bookmark_border
ചാലക്കുടി: ആര്യങ്കാല മുഹ്യിദ്ദീൻ ജുമാമസ്ജിദ് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ഇസ്ലാമിക വിജ്ഞാന സദസ്സ് ചൊവ്വാഴ്ച തുടങ്ങും. സ്വലാത്ത് വാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ സദസ്സ വൈകീട്ട് ഏഴിന് ചാലക്കുടി ടൗൺ ഇമാം ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്യും. ആര്യങ്കാല ഇമാം മുഹമ്മദ് കോയ ബാഖവി ആമുഖ പ്രഭാഷണം നടത്തും. മഹല്ല് മുതവല്ലി അബ്ദുൽ ഹക്കീം അധ്യക്ഷത വഹിക്കും. ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. 11ന് അബൂറബീഅ് ബാഖവി, 12ന് ഹാഫിസ് സിറാജുദ്ദീൻ ഖാസിമി, 13ന് ഷമീർ ദാരിമി, 14ന് ഹാഫിസ് ഷെമ്മീസ് ഖാൻ നാഫിഇയും പ്രഭാഷണം നടത്തും. 15ന് നടക്കുന്ന ദുആ സമ്മേളനത്തിന് ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ നേതൃത്വം നൽകും. സേവന രംഗത്ത് 15 വർഷം പിന്നിട്ട എം.എം. ഷാജഹാൻ മുസ്ലിയാരെ ചടങ്ങിൽ ആദരിക്കുമെന്ന് സെക്രട്ടറി ഇസ്മാഈൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story