Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലംഗ സംഘം വീട്ടിൽ...

നാലംഗ സംഘം വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
അന്തിക്കാട്: ചൂരക്കോട് ആല സ​െൻററിന് സമീപം ബൈക്കിലെത്തിയ നാലാംഗ സംഘം വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ചു. പള്ളിയിൽ അശോക് കുമാറിനാണ് (64) കാലിൽ വെട്ടേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വീട്ടിൽ എത്തിയവർ അശോക് കുമാറിനോട് മകൻ അജീഷിനെ തിരക്കി. മകൻ ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് പോയി എന്ന് പറഞ്ഞപ്പോൾ വന്നവർ കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അശോക് കുമാർ അകത്ത് കയറിയപ്പോൾ വീട്ടിനുള്ളിൽ കയറി വെട്ടുകയായിരുന്നു. ബഹളം വെച്ചതോടെ ആക്രമികൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story