Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള തപാൽ ഓഫിസ് തകർച്ച...

മാള തപാൽ ഓഫിസ് തകർച്ച ഭീഷണിയിൽ

text_fields
bookmark_border
മാള: തകർച്ചാഭീഷണിയിൽ മാള തപാൽ ഓഫിസ്. യഹൂദ കുടുംബം താമസിച്ചിരുന്ന ഒാട് മേഞ്ഞ കെട്ടിടത്തിലാണ് പതിറ്റാണ്ടുകളായി തപാൽ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. യഹൂദ സ്മാരകങ്ങൾ സംരക്ഷിക്കപ്പെടുമ്പോള്‍ മാളയിലും സമീപ പ്രദേശങ്ങളിലുമുള്ളവ സംരക്ഷിക്കപ്പെടുന്നിെല്ലന്ന് പരാതിയുണ്ട്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് തകർച്ചക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ചോർന്നൊലിച്ചതോടെ മേൽക്കൂരക്ക് മുകളിൽ ഷീറ്റ് ഇട്ടിരിക്കുകയാണ്. ഒാടുകളില്‍ പലതും പൊട്ടിയതിനാല്‍ ചോര്‍ന്നൊലിക്കുകയാണ്. പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പൂർണമായി പരിഹരിക്കാനായിട്ടില്ല. പ്ലാസ്റ്റിക് ഷീറ്റ് ദ്രവിച്ചതോടെ ഇത്തവണത്തെ മഴക്കാലത്തും ചോർച്ചയാകുമെന്ന് ജീവനക്കാർ പറയുന്നു. വിലപ്പെട്ട ഫയലുകളും മറ്റും വെള്ളം വീണ് നനയാറുണ്ട്. പലതും വെള്ളത്തില്‍ കുതിര്‍ന്ന് നശിക്കാനും സാധ്യതയുണ്ട്. പരിസരം കുറ്റിക്കാടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ജീവനക്കാരാരും ഈ ഭാഗത്തേക്ക് ഇറങ്ങാറില്ല. മാളയിലെ ജൂത പൈതൃക സ്മാരകങ്ങൾ പുരാവസ്തു വിഭാഗം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. ഇതി​െൻറ അനന്തര നടപടികൾക്ക് ഉടൻ തുടക്കമാവുമെന്നും സൂചനയുണ്ട്. ഇതിൽ പക്ഷെ തപാൽ ഓഫിസ് സംരക്ഷണത്തെ കുറിച്ച് പരാമർശമില്ല. കേന്ദ്രസ്ഥാപനമായതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വകയിരുത്താൻ കഴിയാത്തതും വിനയാവുകയാണ്. എം.പി വഴി ധനസഹായം ശ്രമം നടത്താൻ ജനപ്രതിനിധികൾ തയാറാകണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story